ബസില്‍ കൊടികുത്തിയ സംഭവം; ഉടമയും നേതാക്കളുമായുള്ള ചര്‍ച്ച അവസാനിച്ചു, നാളെ തീരുമാനമെന്ന് CITU

കോട്ടയം: തിരുവാർപ്പിലെ ബസ്സുടമ രാജ് മോഹനും സിഐടിയു നേതാക്കളുമായി പ്രശ്നപരിഹാരത്തിനായി ലേബർ ഓഫീസറുടെ മധ്യസ്ഥതയിൽ നടത്തിയ ചർച്ച അവസാനിച്ചു. വിഷയം നാളെയും ചർച്ച ചെയ്യും. ചൊവ്വാഴ്ച രാവിലെ 10.30-ന് ലേബർ ഓഫീസിൽ ചേരുന്ന യോഗത്തിൽ അന്തിമ തീരുമാനം ഉണ്ടാകുമെന്ന് സിഐടിയു നേതൃത്വം അറിയിച്ചു.
ഇന്ന് നടന്ന ചർച്ചയിൽ സിഐടിയു-വും ബസ് ഉടമയും തൃപ്തരാണെന്നാണ് വിവരം. ഇരുവിഭാഗവും ചില നിർദേശങ്ങൾ മുന്നോട്ടു വച്ചിട്ടുണ്ട്. സമരം ചെയ്ത ജീവനക്കാരെ അടക്കം ബസുകളിൽ റോട്ടേഷൻ വ്യവസ്ഥയിൽ ജോലി നൽകാമെന്ന അഭിപ്രായം ചർച്ചയിൽ ഉയർന്നു വന്നു. നേതൃത്വവുമായി സംസാരിക്കുന്നതിനാണ് സമയം ചോദിച്ചിരിക്കുന്നത്.
അതേസമയം ബസുകൾക്ക് വരുമാനമില്ലാത്തത് പ്രശ്നമെന്ന് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷൻ അറിയിച്ചു. പ്രതിഷേധക്കാർ ബസ് ഉടമയെ മർദിച്ചത് അംഗീകരിക്കാനാവില്ല. പ്രശ്നം വഷളാക്കാൻ താത്പര്യമില്ലെന്നും അവർ പ്രതികരിച്ചു.
Content Highlights: Negotiations with bus owner Raj Mohan and CITU leaders mediated by labor officer ended