‘മതിയായി ഈ എംഎൽഎ’ എന്ന് എൻഡിഎ ബോർഡ്; സ്ഥാനാർഥിയായത് അതേ എംഎൽഎ തന്നെ; ഒടുവിൽ നീക്കി

തൃപ്രയാർ: നാട്ടിക മണ്ഡലത്തിലെ എടമുട്ടത്ത് സ്ഥാപിച്ചിരുന്ന എൻ.ഡി.എ.യുടെ പ്രചാരണബോർഡ് ട്രോളുകളിൽ നിറഞ്ഞതോടെ എടുത്തുമാറ്റി. ‘മതിയായി ഈ എം.എൽ.എ,. മാറ്റം തുടങ്ങാം. മാറാത്തത് മാറും, ഇനി കേരളം വളരും’ എന്നെഴുതിയ ബോർഡ് മറ്റ് മണ്ഡലങ്ങളിലെന്നപോലെ നാട്ടികയിലും എൻ.ഡി.എ. സ്ഥാപിച്ചിരുന്നു.
സി.പി.ഐ. വിട്ട് സി.സി. മുകുന്ദൻ ബി.ജെ.പി.യിലെത്തി സ്ഥാനാർഥിയായതോടെയാണ് ബോർഡ് തിരിച്ചടിയായത്. നേരത്തേ എം.എൽ.എ.യുടെ വീഴ്‌ചകൾ ചൂണ്ടിക്കാട്ടി ബി.ജെ.പി. ഒപ്പുശേഖരണവും നടത്തിയിരുന്നു. ഇതിന്റെ പോസ്റ്ററുകളും വിവിധയിടങ്ങളിൽ പതിച്ചിരുന്നു. ബോർഡും പോസ്റ്ററുകളും സാമൂഹികമാധ്യമങ്ങളിൽ ചർച്ചയായതോടെ കഴിഞ്ഞ ദിവസം ഇവ നീക്കംചെയ്തു.
Content Highlights: NDA campaign board removed in Edamuttam, Nattika., The board's slogan faced backlash due to candidate CC Mukundan's background., Social media criticism led to the swift removal of the controversial materials.