എലത്തൂരിൽ മുക്കം മുഹമ്മദ് ഇറങ്ങുമോ? ശശീന്ദ്രനെതിരെ വിമത നീക്കവുമായി എൻസിപി ജില്ലാ നേതൃത്വം

#സ്വന്തം ലേഖകൻ
എൻ.സി.പി. കോഴിക്കോട് ജില്ലാ കമ്മിറ്റി വിമതയോഗത്തിൽനിന്ന്
എൻ.സി.പി. കോഴിക്കോട് ജില്ലാ കമ്മിറ്റി വിമതയോഗത്തിൽനിന്ന്

കോഴിക്കോട്: എലത്തൂരിൽ എ.കെ. ശശീന്ദ്രനെതിരേ വിമത നീക്കത്തിന് സാധ്യത. എൻ.സി.പി. ജില്ലാ പ്രസിഡന്റ് മുക്കം മുഹമ്മദ് മത്സരിക്കണമെന്ന് തിങ്കളാഴ്ച വൈകുന്നേരം ചേർന്ന ജില്ലാ കമ്മിറ്റിയുടെ പ്രത്യേക യോഗത്തിൽ ധാരണയായി. ഇതുമായി ബന്ധപ്പെട്ട തീരുമാനമെടുക്കാൻ സംസ്ഥാന സെക്രട്ടറിമാരായ പി. സുധാകരൻ, ഒ. രാജൻ എന്നിവരെ ചുമതലപ്പെടുത്തി.

സംസ്ഥാന സെക്രട്ടറിമാരായ സുധാകരൻ മാസ്റ്റർ, രാജൻ മാസ്റ്റർ, സംസ്ഥാന എക്‌സിക്യുട്ടീവ് അംഗം ചാത്തപ്പൻ മാസ്റ്റർ, ജില്ലാ സെക്രട്ടറിമാരായ ബേബിവാസൻ മാസ്റ്റർ, തിരുവച്ചൂർ മോഹൻദാസ്, എൻ.വൈ.സി. സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം ജൂവലേഷ്, അഡ്വക്കറ്റ് സ്റ്റാലിൻ, എൻ.വൈ.സി. ജില്ലാ പ്രസിഡന്റ് യൂസഫ് പുതുപ്പാടി എന്നിവർ യോഗത്തിൽ പങ്കെടുത്തു.