എന്‍.അശോകന് മീഡിയ അക്കാദമിയുടെ ആദരം, മുഖ്യമന്ത്രി പിണറായി വിജയന്‍ ഉപഹാരം നല്‍കും

തിരുവനന്തപുരം: ഡല്‍ഹിയിലെ അറിയപ്പെടുന്ന മാധ്യമപ്രവര്‍ത്തകനും മാതൃഭൂമിയുടെ ഡല്‍ഹിയിലെ പ്രത്യേക പ്രതിനിധിയുമായ എന്‍. അശോകന്‍ മാധ്യമപ്രവർത്തനത്തിന്‍റെ 50 വര്‍ഷം പൂര്‍ത്തിയാക്കുന്നതിന്റെയും എണ്‍പതാം പിറന്നാളിന്റെയും പശ്ചാത്തലത്തില്‍ ഏപ്രില്‍ 30 ബുധനാഴ്ച തിരുവനന്തപുരം മാസ്‌കോട്ട് ഹോട്ടലില്‍ കേരള മീഡിയ അക്കാദമി ആദരം അര്‍പ്പിക്കുന്നു.
രാവിലെ 11 മണിക്ക് സിംഫണി ഹാളില്‍ സംഘടിപ്പിക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ മുഖ്യാതിഥിയാകും. കേരള പത്രപ്രവര്‍ത്തക യൂണിയന്‍ ജില്ലാ ഘടകത്തിന്റെ സഹകരണത്തോടെയാണ് 'അശോകനും മാധ്യമലോകവും' എന്ന പേരില്‍ സ്‌നേഹ സംഗമം സംഘടിപ്പിക്കുന്നത്.
കോഴിക്കോട്ടും തിരുവനന്തപുരത്തും എറണാകുളത്തും മാധ്യമപ്രവര്‍ത്തനത്തില്‍ വ്യക്തിമുദ്ര പതിപ്പിച്ച അദ്ദേഹം ഡല്‍ഹിയില്‍ മൂന്നരപ്പതിറ്റാണ്ടിലധികമായി മാധ്യമപ്രവര്‍ത്തകനാണ്. മാതൃഭൂമി ദിനപത്രത്തിന്റെ മുന്‍ ഡല്‍ഹി ബ്യൂറോ ചീഫായിരുന്ന എന്‍. അശോകന്‍ ഇപ്പോള്‍ പ്രത്യേക പ്രതിനിധിയായി സേവനമനുഷ്ഠിക്കുകയാണ്.
Content Highlights: Veteran journalist N. Ashokan to be honored by Kerala Media Academy on April 30th