മൂവാറ്റുപുഴ, തൊടുപുഴയാറുകളിൽ ജലനിരപ്പ് അപകടനില പിന്നിട്ടു; അതീവ ജാഗ്രതാ നിർദേശം

മൂവാറ്റുപുഴ: കനത്ത മഴയെത്തുടർന്ന് മൂവാറ്റുപുഴ ആറിലും തൊടുപുഴയാറിലും ജലനിരപ്പ് അപകടനില പിന്നിട്ടതായി ജില്ലാ ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. ഓഗസ്റ്റ് ഒന്നിന് രാത്രി 11 മണിയോടെയുള്ള കണക്കുകൾ പ്രകാരം മൂവാറ്റുപുഴയാറിലെ ജലനിരപ്പ് 12.71 മീറ്ററിലെത്തി.
ഇവിടെ 10.92 മീറ്ററാണ് മുന്നറിയിപ്പ് നിരപ്പെന്നും 11.93 മീറ്ററാണ് അപകടനിലയെന്നും അധികൃതർ വ്യക്തമാക്കി. തൊടുപുഴയാറിലും സമാനമായ സ്ഥിതിയാണ് നിലവിലുള്ളത്. 11.79 മീറ്റർ അപകടനിലയുള്ള ഇവിടെ നിലവിൽ 12.63 മീറ്റർ ജലനിരപ്പ് രേഖപ്പെടുത്തിയിട്ടുണ്ട്.
കാളിയാറിലെ ജലനിരപ്പും അപകടകരമായ രീതിയിൽ ഉയരുകയാണ്. നിലവിൽ 13.89 മീറ്ററിലെത്തിയ ജലനിരപ്പ് മുന്നറിയിപ്പ് നിലയായ 13.10 മീറ്റർ പിന്നിട്ടുകഴിഞ്ഞു. ആറുകളുടെ തീരങ്ങളിൽ താമസിക്കുന്നവർ അതീവ ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി കർശന നിർദേശം നൽകിയിട്ടുണ്ട്.
Content Highlights: Water levels in Muvattupuzha and Thodupuzha rivers surpassed danger marks on August 1, 2026., Muvattupuzha river reached 12.71 meters against a danger level of 11.93 meters., Thodupuzha river water level recorded at 12.63 meters, exceeding the 11.79 meters danger mark., Kaliyar river water level is also rising above the warning threshold., Authorities issued a high alert for residents living along the riverbanks.