‘ആ കള്ളുഷാപ്പ് തുറക്കരുതേ..’; നടപടിയാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്തയച്ച് അഞ്ചാം ക്ലാസുകാരി

#ന്യൂസ് ഡെസ്ക്
ഇവാനിയ മരിയ സജേഷ്
ഇവാനിയ മരിയ സജേഷ്

മൂവാറ്റുപുഴ: മാറാടി അഞ്ചാംവാർഡിലെ അവറാച്ചൻ ഉന്നതിയിൽ കള്ളുഷാപ്പ് തുറക്കുന്നതിനെതിരേ മുഖ്യമന്ത്രിക്ക് കത്തയച്ച് അഞ്ചാംക്ലാസ് വിദ്യാർഥിനി. ജനകീയ സമരസമിതിയുടെ സമരം തുടരുന്നതിനിടെയാണ് മൂവാറ്റുപുഴ നിർമലാ ഹയർ സെക്കൻഡറി സ്കൂളിലെ ഇവാനിയ മരിയ സജേഷ് മുഖ്യമന്ത്രിക്ക് കത്തയച്ചത്.

50-ൽ അധികം കുട്ടികൾ കളിച്ചുനടക്കുന്ന സ്ഥലത്താണ് ഇപ്പൊ കള്ളുഷാപ്പ് തുടങ്ങാൻ പോകുന്നതെന്ന് കത്തിൽ പറയുന്നു.

“കുറെ ദിവസങ്ങളായി ഞങ്ങളുടെ മാതാപിതാക്കളും നാട്ടുകാരും ചേർന്ന് ഈ ഷാപ്പിന് എതിരേ സമരത്തിലാണ്. ഇന്നലെ ക്ലാസ് ഇല്ലാത്തതിനാൽ ഞങ്ങളും സമരപ്പന്തലിൽ പോയിരുന്നു. അവിടെ പോലീസും കള്ളുഷാപ്പിന്റ ആൾക്കാരും നാട്ടുകാരും തമ്മിൽ വലിയ സംഘർഷം ഉണ്ടായി. ഞങ്ങളൊക്കെ വല്ലാതെ പേടിച്ചുപോയി.. സർ, കള്ളുഷാപ്പ് ഇവിടെനിന്നും മാറ്റിത്തരുവാൻ വേണ്ട നടപടികൾ ചെയ്യണമെന്ന് അപേക്ഷിക്കുകയാണ്. അങ്ങേയ്ക്ക് മാത്രമേ ഞങ്ങളെ സഹായിക്കാൻ കഴിയൂ എന്ന് വിശ്വസിച്ചുകൊണ്ടാണ് കത്ത് എഴുതുന്നത്. അങ്ങ് ഇതിനൊരു പരിഹാരം ഉണ്ടാക്കിത്തരുമെന്ന് ആത്മാർഥമായി ഞാൻ വിശ്വസിക്കുന്നു....” എന്നുപറഞ്ഞാണ് കത്ത് അവസാനിപ്പിക്കുന്നത്.

Content Highlights: 5th-grade student Ivaniya Maria Sajesh petitions CM against a new toddy shop., The proposed shop location is near a play area used by over 50 children., Local residents and parents are currently engaged in an ongoing protest., The student highlights the fear caused by recent clashes between police and protesters.