സംസ്ഥാനത്ത് മഴ കനക്കുന്നു; മുതലപ്പൊഴിയിൽ വള്ളം മറിഞ്ഞ് രണ്ട് മത്സ്യത്തൊഴിലാളികളെ കാണാതായി

#ന്യൂസ് ഡെസ്ക്
പ്രതീകാത്മക ചിത്രം. ഫോട്ടോ: പി.ജയേഷ്
പ്രതീകാത്മക ചിത്രം. ഫോട്ടോ: പി.ജയേഷ്

തിരുവനന്തപുരം: മുതലപ്പൊഴിയിൽ ശക്തമായ കാറ്റിൽ വള്ളം മറിഞ്ഞ് രണ്ട് മത്സ്യത്തൊഴിലാളികളെ കാണാതായി. അഞ്ചുതെങ്ങ് സ്വദേശികളായ തൊഴിലാളികളെയാണ് കാണാതായത്. കടലിൽ ശക്തമായ കടലാക്രമണം തുടരുന്നത് രക്ഷാപ്രവർത്തനത്തിന് വലിയ വെല്ലുവിളി സൃഷ്ടിക്കുന്നുണ്ട്.

അതേസമയം, സംസ്ഥാനത്തുടനീളം മഴ അതിശക്തമായി തുടരുകയാണ്. വരും മണിക്കൂറുകളിൽ കനത്ത മഴ തുടരുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ശനിയാഴ്ച കാസർഗോഡ് മുതൽ  എറണാകുളം വരെയുള്ള ഒൻപത് ജില്ലകളിൽ ഓറഞ്ച് അലർട്ടും തിരുവനന്തപുരം മുതൽ കോട്ടയം വരെ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

മഴ കനക്കുന്ന സാഹചര്യത്തിൽ തീരദേശ മേഖലയിലും മലയോര മേഖലയിലുമുള്ളവർ ജാഗ്രത പാലിക്കണമെന്ന് നിർദേശമുണ്ട്. അപകടസാധ്യത കണക്കിലെടുത്ത് മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നും വിനോദസഞ്ചാരികൾ മലയോര-തീരദേശ മേഖലകളിലേക്കുള്ള യാത്രകൾ ഒഴിവാക്കണമെന്നും അധികൃതർ അറിയിച്ചു.

Content Highlights: Two fishermen from Anjuthengu reported missing following a boat capsize at Muthalapozhi., Severe sea turbulence is hindering ongoing search and rescue operations., Red Alert issued across 9 Kerala districts including Kozhikode, Wayanad, and Idukki., IMD forecasts continued heavy rainfall across the state for the next 24 hours.