മുതലപ്പൊഴി വീണ്ടും വള്ളം മറിഞ്ഞു; ഒരാഴ്ചക്കിടെ ഉണ്ടാക്കുന്ന 6-ാമത്തെ അപകടം

മുതലപ്പൊഴിയില്‍ വള്ളം മറിഞ്ഞുണ്ടായ അപകടം
മുതലപ്പൊഴിയില്‍ വള്ളം മറിഞ്ഞുണ്ടായ അപകടം

തിരുവനന്തപുരം: മുതലപ്പൊഴി വീണ്ടും വള്ളം മറിഞ്ഞു. മത്സ്യബന്ധനം കഴിഞ്ഞ് മടങ്ങി വരവേയാണ് അപകടം. വള്ളത്തില്‍ അഞ്ചു പേര്‍ ഉണ്ടായിരുന്നു. എല്ലാവരെയും രക്ഷപ്പെടുത്തി

അഴിമുഖത്തെ ശക്തമായ തിരയാണ് അപകട കാരണം. പരിക്കേറ്റ രണ്ടുപേരെ പെരുമാതുറയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

അഞ്ചുതെങ്ങ് സ്വദേശികളായ നിക്‌സണ്‍ , വിനീത്, എന്നിവര്‍ക്കാണ് പരിക്കേറ്റത്. അഞ്ചുതെങ്ങ് സ്വദേശി ഔസേപ്പിന്റെ ഉടസ്ഥമ തയിലുള്ള ഇന്‍ഫാന്റ് ജീസസ്സ് എന്ന വള്ളമാണ് മറിഞ്ഞത്. ഒരാഴ്ചക്കിടെ ഉണ്ടാക്കുന്ന 6-ാമത്തെ അപകടമാണിത്.
 

Content Highlights: fishing boat capsized at Muthalapozhi harbor in Thiruvananthapuram, Kerala. Five fishermen rescued