ലീഗിനെ പലരും മാടിവിളിക്കുകയാണ്; ലീഗിന് അതിന്റെതായ സ്വപ്നങ്ങളുണ്ട്- സാദിഖലി തങ്ങൾ

കോഴിക്കോട്: ലീഗിനെ പലരും മാടിവിളിക്കുകയാണെന്നും എന്നാല്‍ ലീഗിന്റേതായ സ്വപ്‌നങ്ങളുണ്ടെന്നും മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങള്‍. മുസ്‌ലിം ലീഗ് സ്ഥാപകദിന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലീഗില്ലാതെ ഇന്ത്യയ്ക്കും ഇന്ത്യയില്ലാതെ ലീഗിനും വളരാനാകില്ല. മുസ്‌ലിം ലീഗിന്റെ സ്വപ്‌നം ന്യൂനപക്ഷ- പിന്നാക്ക സമൂഹങ്ങളുടെ ഉന്നമനമാണ്.- സാദിഖ് അലി ശിഹാബ് തങ്ങള്‍ പറഞ്ഞു.
ചടങ്ങില്‍ വയനാട് പുനരധിവാസത്തിലേക്ക് തമിഴ്‌നാട് മുസ്ലീം ലീഗ് കമ്മിറ്റി 70 ലക്ഷം രൂപ കൈമാറി.
Content Highlights: Muslim league has its own dreams