അനുമതിയുള്ളത് 15 കിലോക്ക്, സൂക്ഷിച്ചത് 7000 കിലോ; മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തത്തിൽ അന്വേഷണ റിപ്പോർട്ട്

#ന്യൂസ് ഡെസ്ക്
ജുഡീഷ്യൽ കമ്മിഷൻ ജസ്റ്റിസ് സി.എൻ. രാമചന്ദ്രൻ നായർ ആഭ്യന്തരമന്ത്രിക്ക് റിപ്പോർട്ട് കൈമാറുന്നു, മുണ്ടത്തിക്കോട് വെടിക്കെട്ടപകടം നടന്ന സ്ഥലം ജുഡീഷ്യൽ കമ്മിഷൻ ജസ്റ്റിസ് സി.എൻ. രാമചന്ദ്രൻ നായർ സന്ദർശിച്ചപ്പോൾ
ജുഡീഷ്യൽ കമ്മിഷൻ ജസ്റ്റിസ് സി.എൻ. രാമചന്ദ്രൻ നായർ ആഭ്യന്തരമന്ത്രിക്ക് റിപ്പോർട്ട് കൈമാറുന്നു, മുണ്ടത്തിക്കോട് വെടിക്കെട്ടപകടം നടന്ന സ്ഥലം ജുഡീഷ്യൽ കമ്മിഷൻ ജസ്റ്റിസ് സി.എൻ. രാമചന്ദ്രൻ നായർ സന്ദർശിച്ചപ്പോൾ

തൃശൂർ: മുണ്ടത്തിക്കോട്ടെ വെടിക്കെട്ട് ദുരന്തത്തിൽ റിട്ട. ജസ്റ്റിസ് സി. എൻ രാമചന്ദ്രൻ നായർ കമ്മീഷൻ സർക്കാരിന് റിപ്പോർട്ട് നൽകി. അനുവദിച്ചതിലും വളരെകൂടുതൽ അളവിൽ സ്‌ഫോടകവസ്തു ഇവിടെ സൂക്ഷിച്ചിരുന്നതായി കമ്മീഷൻ കണ്ടെത്തിയിരുന്നു. 15 കിലോ സ്‌ഫോടനവസ്തുക്കൾ ശേഖരിക്കാനാണ് അനുമതി നൽകിയിരുന്നത്. എന്നാൽ വെടിക്കെട്ടിന് കരാർ എടുത്തിരുന്നവർ 7000 കിലോ സ്‌ഫോടക വസ്തുക്കൾ ഇവിടെ സൂക്ഷിച്ചിരുന്നു. നിരോധിത സ്‌ഫോടക വസ്തുവായ പൊട്ടാസ്യം ക്‌ളോറേഡ് വ്യാപകമായി വെടിമരുന്നു നിർമ്മാണത്തിൽ ഉപയോഗിച്ചുവെന്നും ഇതാണ് സ്‌ഫോടനകാരണമെന്നും കമ്മീഷൻ കണ്ടെത്തി. ചൂടുകൂടിയ കാലാവസ്ഥയിൽ രാസവസ്തുക്കൾ തമ്മിലുണ്ടായ ഘർഷണമാണ്തീ പിടുത്തത്തിലേക്കും സ്‌ഫോടനത്തിലേക്കും നയിച്ചതെന്നും കമ്മീഷൻ റിപ്പോർട്ടിൽ പറയുന്നു.

2026 ഏപ്രിൽ 21-നാണ് തൃശൂർ പൂരത്തിന് മുന്നോടിയായി തിരുവമ്പാടി വിഭാഗത്തിന് വേണ്ടി വെടിക്കെട്ട് സാമഗ്രികൾ നിർമ്മിച്ചിരുന്ന മുണ്ടത്തിക്കോട്ടെ വെടിമരുന്ന് പുരയിൽ വൻ സ്‌ഫോടനമുണ്ടായത്. പതിനാറ് പേരാണ് ഈ ദുരന്തത്തിൽ കൊല്ലപ്പെട്ടത്. നാൽപ്പത് പേർക്ക് പരിക്കേറ്റിരുന്നു. ദുരന്തത്തെക്കുറിച്ച് അന്വേഷിക്കാൻ സർക്കാരാണ് റിട്ട. ജസ്റ്റിസ് സി. എൻ രാമചന്ദ്രൻ നായർ കമ്മീഷനെ നിയോഗിച്ചത്. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ ചേംബറിലെത്തിയാണ് റിപ്പോർട്ട് കൈമാറിയത്.

Content Highlights: Justice N. Ramachandran Nair Commission submitted the inquiry report to the government., Allowed only 15 kg of explosives, but 7,000 kg were stored illegally., Potassium chloride usage and hot weather friction identified as the primary causes of the blast., The disaster occurred on April 21, 2026, ahead of the Thrissur Pooram, resulting in 16 deaths and 40 injuries.