മുജീബ് അഹ്മദ് എ.ഐ.എഫ്.എം.പി. ദേശീയ ഉപാധ്യക്ഷന്‍

മുജീബ് അഹ്മദ്
മുജീബ് അഹ്മദ്

കോഴിക്കോട്: രാജ്യത്തെ പ്രസുടമകളുടെ അപക്സ് ബോഡിയായ ഓൾ ഇന്ത്യ ഫെഡറേഷൻ ഓഫ് മാസ്റ്റർ പ്രിന്റേഴ്സ് (എ.ഐ.എഫ്.എം.പി.)

ദേശീയ ഉപാധ്യക്ഷനായി കേരള പ്രിന്റേഴ്സ് അസോസിയേഷൻ അംഗം മുജീബ് അഹ്മദ് തിരഞ്ഞെടുക്കപ്പെട്ടു. ലക്നൗവിൽ ചേർന്ന സംഘടനയുടെ 72ാമത് വാർഷിക ജനറൽ ബോഡി യോഗത്തിലാണ് കേരളം, തമിഴ്നാട്, കർണാടക, ആന്ധ്ര പ്രദേശ്, തെലങ്കാന എന്നീ സംസ്ഥാനങ്ങളുടെ

സംഘടനാ ചുമതലയുള്ള വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്.

എ.ഐ.എഫ്.എം.പി.യുടെ ഗവേണിംഗ് കൗൺസിൽ അംഗമെന്ന നിലയിൽ അഞ്ചുവർഷമായി പ്രവർത്തിക്കുന്ന മുജീബ് അഹ്മദ് ആദ്യമായാണ് ദേശീയ നേതൃ നിരയിലെത്തുന്നത്. നേരത്തെ കേരള പ്രിന്റേഴ്സ് അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റായിരുന്നു. വിവിധ സംസ്ഥാനങ്ങളിലുള്ള നൂറോളം പ്രിന്റേഴ്സ് അസോസിയേഷനുകളുടെ കേന്ദ്ര സംഘടനയാണ് ഓൾ ഇന്ത്യ ഫെഡറേഷൻ ഓഫ് മാസ്റ്റർ പ്രിന്റേഴ്സ്.

ഉത്തരദേശം ദിനപത്രം പബ്ലിഷറും കേരള സ്റ്റേറ്റ് സ്മോൾ ഇൻഡസ്ട്രീസ് അസോസിയേഷൻ കാസർഗോഡ് ജില്ലാ സെക്രട്ടറിയുമാണ്.

പ്രസിഡന്റായി തെലങ്കാന ഓഫ്സെറ്റ് പ്രിന്റേഴ്സ് അസോസിയേഷൻ പ്രതിനിധി സി. രവീന്ദർ റെഡ്ഡിയും ജനറൽ സെക്രട്ടറിയായി ബോംബെ ഓഫ്സെറ്റ് പ്രിന്റേഴ്സ് അസോസിയേഷൻ പ്രതിനിധി മെഹുൽ ദേശായിയും ട്രഷററായി ശിവകാശി ഓഫ്സെറ്റ് പ്രിന്റേഴ്സ് അസോസിയേഷൻ പ്രതിനിധി സമ്പത്ത് കുമാറും തിരഞ്ഞെടുക്കപ്പെട്ടു.

Content Highlights: Mujeeb ahmad appointed as Vice president of All India Federation Of Master Printers