പി.എം. ശ്രീ നടപ്പാക്കാമെന്ന് ആരും വ്യാമോഹിക്കണ്ട, ഭരണം മാറിയാലും നിലപാട് മാറില്ല; സർക്കാറിനെതിരെ MSF

#ന്യൂസ് ഡെസ്ക്
പ്രതീകാത്മക ചിത്രം | Photo: Mathrubhumi
പ്രതീകാത്മക ചിത്രം | Photo: Mathrubhumi

മലപ്പുറം: കേരളത്തിൽ പി.എം. ശ്രീ പദ്ധതി നടപ്പിലാക്കാൻ അനുവദിക്കില്ലെന്ന് എം.എസ്.എഫ്. സംസ്ഥാന പ്രസിഡന്റ് ഷറഫുദ്ദീൻ പിലാക്കൽ. പി.എം. ശ്രീ പദ്ധതി കേരളത്തിൽ നടപ്പിലാക്കാമെന്ന് ഒരു സർക്കാരും വ്യാമോഹിക്കേണ്ടതില്ലെന്നും ഭരണം മാറുന്നതിനനുസരിച്ച് തങ്ങളുടെ നിലപാട് മാറില്ലെന്നും അദ്ദേഹം പറഞ്ഞു. എം.എസ്.എഫ്. ലീഡേഴ്സ് മീറ്റിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സംസ്ഥാനത്ത് പദ്ധതി നടപ്പിലാക്കാൻ സർക്കാർ മുതിരുന്ന ഘട്ടമുണ്ടായാൽ ശക്തമായ സമരവുമായി എം.എസ്.എഫ്. രംഗത്തുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ ദിവസങ്ങളിൽ നടന്ന യൂത്ത് ലീഗ് ജില്ലാ സമ്മേളനത്തിലും പദ്ധതി നടപ്പാക്കുന്നതിനെതിരെ വിമർശനമുയർന്നിരുന്നു.

Content Highlights: MSF opposes the implementation of the PM SHRI scheme in Kerala. State President Sharafudheen Pilakkal stated that the stance will not change even if the government changes.,MSF warned of strong protests if the government moves forward with the scheme.