എംഎസ്‌സി കപ്പൽ അപകടം; നഷ്ടപരിഹാരമായി 1227.62 കോടിരൂപ കെട്ടിവെച്ച് കപ്പൽ കമ്പനി

അപകടത്തില്‍പെട്ട എം.എസ്.എസി എല്‍സ 3| ചിത്രം: പി.ടി.ഐ
അപകടത്തില്‍പെട്ട എം.എസ്.എസി എല്‍സ 3| ചിത്രം: പി.ടി.ഐ

കൊച്ചി: അറബിക്കടലിൽ കേരളതീരത്ത് എംഎസ്‌സി എൽസ 3 കപ്പൽ മുങ്ങിയ സംഭവത്തിൽ കപ്പൽ കമ്പനി 1227.62 കോടിരൂപ നഷ്ടപരിഹാരമായി കെട്ടിവെച്ചു. ഇതിനെത്തുടർന്ന് വിഴിഞ്ഞം തുറമുഖത്ത് അറസ്റ്റ് ചെയ്തിട്ടിരുന്ന കമ്പനിയുടെ ‘അകിറ്റേറ്റ-2’ എന്ന കപ്പൽ തീരം വിട്ടു.

കപ്പൽ മുങ്ങിയതിനെത്തുടർന്നുണ്ടായ നാശനഷ്ടങ്ങൾക്ക് 9531 കോടിരൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടായിരുന്നു സർക്കാർ അഡ്മിറാലിറ്റി സ്യൂട്ട് ഫയൽചെയ്തത്. എന്നാൽ, കെട്ടിവെക്കേണ്ട സെക്യൂരിറ്റി തുക ഹൈക്കോടതി 1227.62 കോടിരൂപയായി കുറച്ചിരുന്നു.

നഷ്ടപരിഹാരം അന്തിമമായി നിശ്ചയിക്കാൻ ഹൈക്കോടതിയിൽ വിചാരണ നടക്കും. സ്വിറ്റ്സർലൻഡാണ് കമ്പനിയുടെ ആസ്ഥാനം.

Content Highlights: MSC Elsa 3 ship sinks off Kerala coast. Company deposits Rs 1227.62 Cr compensation, allowing seized vessel to leave Vizhinjam port. Details inside.