ജലവിഭവമന്ത്രി മോൻസ് ജോസഫിന് ‘വാട്ടർ സല്യൂട്ട്’ നൽകി സ്വീകരണം

കോട്ടയം: ജലവിഭവമന്ത്രിയായി ചുമതലയേറ്റശേഷം ആദ്യമായി കോട്ടയത്ത് എത്തിയ മോൻസ് ജോസഫിന് കേരള കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വൻ സ്വീകരണം.
കോട്ടയം കോടിമതയിൽ എത്തിയ മന്ത്രിയെ ജലസല്യൂട്ട് നൽകിയാണ് പ്രവർത്തകർ സ്വീകരിച്ചത്.
ചെണ്ടമേളവും പേപ്പർ വിസ്മയവും സ്വീകരണത്തിന് കൊഴുപ്പേകി. കെ. ഫ്രാൻസിസ് ജോർജ് എം.പി., വിനു ജോബ് എം.എൽ.എ., പാർട്ടി വർക്കിങ് ചെയർമാൻ പി.സി. തോമസ്, സെക്രട്ടറി ജനറൽ ജോയി ഏബ്രഹാം, ജില്ലാ പ്രസിഡന്റ് ജയ്‌സൺ ജോസഫ് ഒഴുകയിൽ, യു.ഡി.എഫ്. ജില്ലാ ചെയർമാൻ ഇ.ജെ. ആഗസ്തി, മാഞ്ഞൂർ മോഹൻകുമാർ, ജോസ്‌മോൻ മുണ്ടയ്ക്കൽ, എബി പൊന്നാറ്റ്, ജോർജ് പുളിങ്കാട് തുടങ്ങിയവർ നേതൃത്വം നൽകി.
ചങ്ങനാശ്ശേരി, ഏറ്റുമാനൂർ, കടുത്തുരുത്തി എന്നിവിടങ്ങളിലും സ്വീകരണമൊരുക്കിയിരുന്നു.
Content Highlights: Mons Joseph honored as the new Water Resources Minister, Grand reception organized by Kerala Congress Kottayam District Committee, Unique water salute performed at Kodimatha, Kottayam, Presence of senior political leaders including K. Francis George MP