കാണാതായ ഉദ്യോഗസ്ഥനെ മരിച്ചനിലയില്‍ കണ്ടെത്തി; ജോലി സമ്മര്‍ദമെന്ന് പരാതി

#സ്വന്തം ലേഖകന്‍
ശ്യാം കുമാര്‍
ശ്യാം കുമാര്‍

കോട്ടയം: കഴിഞ്ഞ ദിവസം പുലര്‍ച്ചെ മുതല്‍ കാണാതായ സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ മരിച്ച നിലയില്‍ കണ്ടെത്തി. വൈക്കം എഇഒയുടെ ചുമതല വഹിച്ചിരുന്ന സീനിയര്‍ സൂപ്രണ്ട് ശ്യാം കുമാറിന്റെ മൃതദേഹമാണ് അക്കരപ്പാടത്ത് മൂവാറ്റുപുഴയാറ്റില്‍ കണ്ടെത്തിയത്. 

അദ്ദേഹത്തിന് കടുത്ത ജോലി സമ്മര്‍ദ്ദം അനുഭവപ്പെട്ടിരുന്നതായി ഭാര്യ പരാതി നല്‍കിയിരുന്നു. വിദ്യാഭ്യാസ വകുപ്പിന്റെ വൈക്കം ഓഫീസിലെ സീനിയര്‍ സൂപ്രണ്ടായിരുന്ന ശ്യാംകുമാറിന് രണ്ടുമാസം മുമ്പാണ് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസറുടെ അധിക ചുമതല കൂടി ലഭിക്കുന്നത്. രണ്ടു ജോലികള്‍ ഒരുമിച്ചു കൊണ്ടുപോകാന്‍ കഴിയാതെ ശ്യാംകുമാര്‍ കടുത്ത മാനസിക സമ്മര്‍ദ്ദത്തില്‍ ആയിരുന്നുവെന്നാണ് കുടുംബത്തിന്റെ ആരോപണം.

Content Highlights: missing government officer found dead