ഇന്ദിരാ ഗാന്ധി ഇന്ത്യയുടെ മാതാവ്, കരുണാകരനും നായനാരും രാഷ്ട്രീയ ഗുരുക്കന്മാര്‍- സുരേഷ് ഗോപി

തൃശൂര്‍: മുന്‍ പ്രധാനമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഇന്ദിരാ ഗാന്ധിയെ പ്രകീര്‍ത്തിച്ച് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ കെ. കരുണാകരനെ ധൈര്യശാലിയായ ഭരണാധികാരിയെന്നും സുരേഷ് ഗോപി വിശേഷിപ്പിച്ചു. ഇരുവരും ഇന്ത്യന്‍ രാഷ്ട്രീയത്തിലെ സുപ്രധാന വ്യക്തികളാണെന്നും സുരേഷ് ഗോപി പറഞ്ഞതായി വാര്‍ത്താ ഏജന്‍സിയായ പി.ടി.ഐ. റിപ്പോര്‍ട്ട് ചെയ്തു.
കരുണാകരനും സി.പി.എം. നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ഇ.കെ. നായനാരുമാണ് തന്റെ രാഷ്ട്രീയഗുരുക്കന്മാരെന്ന് പറഞ്ഞ സുരേഷ് ഗോപി, ഇരുനേതാക്കളും തന്റെ രാഷ്ട്രീയജീവിതത്തില്‍ ആഴത്തില്‍ സ്വാധീനം ചെലുത്തിയിട്ടുണ്ടെന്നും കൂട്ടിച്ചേര്‍ത്തു.
നേരത്തേ തൃശൂരിലെ ലൂര്‍ദ് പള്ളിയിലെത്തിയ സുരേഷ് ഗോപി മാതാവിന് സ്വര്‍ണക്കൊന്ത സമര്‍പ്പിച്ചിരുന്നു. ക്രിസ്തീയ ഗാനം പാടി ആരാധന നടത്തുകയും ചെയ്ത ശേഷമാണ് അദ്ദേഹം മടങ്ങിയത്. തിരഞ്ഞെടുപ്പിന് മുമ്പ് ലൂര്‍ദ് മാതാവിന് സുരേഷ് ഗോപി സ്വര്‍ണക്കിരീടം സമര്‍പ്പിച്ചിരുന്നു.
Content Highlights: Minister of State Suresh Gopi calls congress leader & former PM Indira Gandhi ‘mother of India’