പ്ലാസ്റ്റിക് വലിച്ചെറിയാതിരിക്കാം, പ്രകൃതിയെ സംരക്ഷിക്കാം; മാതൃഭൂമി-ഈസ്റ്റേണ്‍ ലവ് പ്ലാസ്റ്റിക് 2.0

കോട്ടയം: പ്ലാസ്റ്റിക്ക് ഉത്പന്നങ്ങള്‍ വലിച്ചെറിയാതിരിക്കാനും പ്രകൃതിയെ സംരക്ഷിക്കാനും ലക്ഷ്യമിട്ടുകൊണ്ട് മാതൃഭൂമിയും ഈസ്റ്റേണ്‍ കമ്പനിയിടെ സംയുക്തമായി സംഘടിപ്പിക്കുന്ന 'ലവ് പ്ലാസ്റ്റിക് 2.0' പദ്ധതിയുടെ ജില്ലാതല ഫ്‌ലാഗ്ഗ് ഓഫ് കുമാരനല്ലൂര്‍ ദേവിവിലാസം ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നടന്നു.
ജില്ലയിലെ ഇരുന്നൂറോളം സ്‌കൂളുകളില്‍ നിന്ന് വിദ്യാര്‍ഥികള്‍ തരംതിരിച്ച പ്ലാസ്റ്റിക് മാലിന്യം ക്ലീന്‍ കേരള കമ്പനിക്കും ഹരിത കര്‍മ്മ സേനയ്ക്കുമായി കൈമാറി. ഈസ്റ്റേണ്‍ ഗ്രൂപ്പിന്റെ സഹകരണത്തോടെ പ്രാദേശിക ഭരണകൂടങ്ങളാണ് സമ്പൂര്‍ണ മാലിന്യമുക്ത വിദ്യാലയം എന്ന ലക്ഷ്യത്തോടെ കുട്ടികള്‍ ശേഖരിക്കുന്ന പ്ലാസ്റ്റിക് മാലിന്യം ഏറ്റെടുക്കുന്നത്.
ചടങ്ങില്‍ ക്ലീന്‍ കേരള കമ്പനി ജില്ലാ മാനേജര്‍ സഞ്ജു വര്‍ഗീസ് ഫ്‌ളാഗ് ഓഫ് കര്‍മം നിര്‍വഹിച്ചു. മാതൃഭൂമി സീനിയര്‍ ന്യൂസ് എഡിറ്റര്‍ പി.കെ. ജയചന്ദ്രന്‍, കുമാരനല്ലൂര്‍ ദേവിവിലാസം എച്ച്.എസ്.എസ്. പ്രിന്‍സിപ്പല്‍ ആര്‍. അജീഷ്, ദേവിവിലാസം സ്‌കൂള്‍ ആന്‍ഡ് ക്ഷേത്രം അസ്സിസ്റ്റ് മാനേജര്‍ അരുണ്‍ വാസുദേവന്‍, ദേവിവിലാസം ഹൈസ്‌കൂള്‍ പ്രഥമധ്യാപിക കെ.എന്‍. സുധാകുമാരി, ദേവിവിലാസം എച്ച്.എസ്.എസ്. പി.ടി.എ. പ്രസിഡന്റ് സി.ടി. ഹരി എന്നിവര്‍ സംസാരിച്ചു.
Content Highlights: mathrubhumi eastern company combined plastic free program, love plastic 2.0