'മലപ്പുറം LDFന്റെ ശക്തികേന്ദ്രമാകും, ദൈവവിശ്വാസികളാണ് വർഗീയതയ്‌ക്കെതിരെയുള്ള പോരാട്ടത്തിൽ കരുത്ത്'

തിരുവനന്തപുരം: മലപ്പുറത്തെ ദൈവവിശ്വാസികളാണ് സിപിഎമ്മിന്റെ കരുത്തെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. വർഗീയതയ്ക്കെതിരെ പോരാടുന്നത് അവരാണെന്നും മലപ്പുറം വൈകാതെ സിപിഎമ്മിന്റെ ശക്തികേന്ദ്രമായി മാറുമെന്നും അദ്ദേഹം പറഞ്ഞു.
സിപിഎം വിശ്വാസികളല്ല, ദൈവവിശ്വാസികളാണ് വർഗീയതയ്ക്കെതിരായ പോരാട്ടത്തിൽ മുൻപന്തിയിലെ പോരാളികൾ. മലപ്പുറത്തിന്റെ പേര് ഉപയോഗിച്ച് ആവശ്യമില്ലാതെ ഏതെങ്കിലും പദപ്രയോഗം ആരെങ്കിലും പറഞ്ഞുണ്ടാക്കിയാൽ അതൊന്നും ഇവിടെ വിലപോകില്ല. ഇടതുപക്ഷ ജനാധിപത്യ മുന്നണി എല്ലാകാലത്തും മലപ്പുറത്തിന്റെ ഒപ്പം തന്നെയാണ് നിന്നതെന്ന് മലപ്പുറത്തെ ജനങ്ങൾക്കറിയാം. എൽഡിഎഫിന്റെ ശക്തി കേന്ദ്രങ്ങളിൽ ഒന്നായിട്ട് മലപ്പുറം ജില്ല മാറും. എം.വി. ഗോവിന്ദൻ പറഞ്ഞു.
Content Highlights: MV Govindan predicting Malappuram will become a CPM power center