മാളയിൽ കാറിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു

മാളയിലുണ്ടായ അപകടം, മരിച്ച രവി | സ്ക്രീൻ​ഗ്രാബ്
മാളയിലുണ്ടായ അപകടം, മരിച്ച രവി | സ്ക്രീൻ​ഗ്രാബ്

തൃശ്ശൂർ: മാളയിൽ കാറിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു. ചെന്തുരുത്തി സ്വദേശി അറക്കപ്പറമ്പിൽ രവി(58)യാണ് മരിച്ചത്.

രാവിലെ എട്ടരയോടെയുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നതിനിടെയാണ് മരിച്ചത്. മാളയിലെ ദന്തൽ ക്ലിനിക്കിലെ ജീവനക്കാരനാണ്.

രവി സഞ്ചരിച്ച ബൈക്ക് എതിരെ വന്ന കാറിലിടിക്കുകയായിരുന്നു. അപകടത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

Content Highlights: Mala Car Accident, Dental Clinic Staff Died