ഒറ്റപ്പാലത്ത് സ്ഥാനാർഥിത്വം ഉറപ്പിച്ച് മേജർ രവി

ഒറ്റപ്പാലം: ഒറ്റപ്പാലം മണ്ഡലത്തിൽ എൻ.ഡി.എ. യുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് കേന്ദ്രമന്ത്രി സുരേഷ് ഗോപി ചുമരെഴുതിക്കൊണ്ട് ഉദ്ഘാടനംചെയ്ത ചടങ്ങിൽ സജീവസാന്നിധ്യമായി സ്ഥാനാർഥിത്വം ഉറപ്പിച്ച സംവിധായകൻ മേജർ രവിയും.
സിനിമാക്കാരും പട്ടാളക്കാരും തിരഞ്ഞെടുപ്പിനെത്തുമെന്ന് പാലക്കാട്-കുളപ്പുള്ളി പാതയോരത്ത് സെൻഗുപ്താ റോഡിന് എതിർവശത്തുള്ള ചുമരെഴുത്ത് ഉദ്ഘാടനച്ചടങ്ങിനുശേഷം മേജർ രവി പറഞ്ഞു.
ഒറ്റപ്പാലത്തെ സ്ഥാനാർഥിയെ ബി.ജെ.പി. നേതൃത്വം പ്രഖ്യാപിക്കും. ആര് സ്ഥാനാർഥിയായാലും പ്രചാരണരംഗത്തുണ്ടാകുമെന്ന് മേജർ രവി പറഞ്ഞു. ഒറ്റപ്പാലവുമായി തനിക്ക് വലിയ ആത്മബന്ധമുണ്ട്.
ആദ്യമായാണ് മത്സരിക്കുന്നുണ്ടോയെന്ന ചോദ്യത്തിന് ഉണ്ടെന്ന മറുപടി നൽകുന്നത്. പ്രചാരണം തുടങ്ങിയാൽ സിനിമാക്കാർമാത്രമല്ല, പട്ടാളക്കാർവരെ പ്രചാരണത്തിനുണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും മേജർ രവി പറഞ്ഞു.
Content Highlights: Major Ravi confirms his intent to contest from the Ottapalam constituency., Election campaign officially inaugurated by Union Minister Suresh Gopi., Major Ravi expresses strong emotional ties to the Ottapalam region., Assurance of support from both film industry and military personnel in the campaign.