ചില കോടതികള്‍ അന്യായ വിധികളെഴുതുന്നു, ന്യായാധിപര്‍ക്ക് നേട്ടങ്ങള്‍ വാഗ്ദാനം ചെയ്യുന്നു- ആലഞ്ചേരി

കൊച്ചി: ചില ന്യായാധിപന്മാര്‍ അന്യായവിധികളെഴുതുന്നുവെന്ന് മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. സിറോ മലബാര്‍ സഭാ ആസ്ഥാനത്ത് നടന്ന ദുഃഖവെള്ളി തിരുകര്‍മ്മങ്ങളിലെ സന്ദേശത്തിലായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം. പീലാത്തോസിന് വിധി എഴുതിക്കൊടുത്തത് പോലെ ന്യായാധിപന്മാര്‍ക്ക് വിധി എഴുതിക്കൊടുക്കുന്നു. ജനങ്ങളോ മാധ്യമങ്ങളോ ലോകത്തിന്റെ നേട്ടങ്ങള്‍ വാഗ്ദാനം ചെയ്‌തോ ആവാം വിധികളെഴുതിക്കൊടുക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
'ക്രമവത്കൃതമായ വിധി തീര്‍പ്പുകളില്‍ നീതി തന്നെയാണോ നിര്‍വഹിക്കപ്പെടുന്നത്? പീലാത്തോസിന്റെ അന്യായവിധിക്ക് കൂട്ടുനിന്ന ആളുകളെപ്പോലെയാണോ നമ്മള്‍ വര്‍ത്തിക്കുന്നത് എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു. പീലാത്തോസിന് വിധി എഴുതിക്കൊടുത്തത് ജനങ്ങളും സീസറുമാണ്. ഇതുപോലെ, ന്യായാധിപന്മാര്‍ക്ക് വിധി എഴുതിക്കൊടുക്കുകയാണ് ഇന്ന് നമ്മള്‍. ജനങ്ങളും മാധ്യമങ്ങളും ലോകത്തിന്റെ നേട്ടങ്ങള്‍ വാഗ്ദാനം ചെയ്തും വിധികളെഴുതിക്കൊടുക്കുന്നുണ്ടാകാം. ഇതെല്ലാം ചിന്താവിഷയമാക്കണം. ', കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പറഞ്ഞു.
മാധ്യമ പ്രേരണയാലോ ജനപ്രീതി ലഭിക്കുന്നതിനോ ലോകത്തിന്റേതായ നേട്ടങ്ങള്‍ കൈവരിക്കുന്നതിനോ വേണ്ടിയാകാം ന്യായാധിപന്മാര്‍ അന്യായ വിധികള്‍ എഴുതുന്നത്. ഒരുപക്ഷേ, ജുഡീഷ്യല്‍ ആക്ടിവിസം എന്ന പ്രതിഭാസം ആകാം. ജുഡീഷ്യല്‍ ആക്ടിവിസത്തിന്റെ പേരില്‍ അന്യായവിധികള്‍ എഴുതുന്നവരും പൂര്‍ണ്ണമായ നീതികൊടുക്കാതെ വിധികള്‍ എഴുതുന്നവരുമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Content Highlights: Major Archbishop Syro-Malabar Catholic Church cardinal Catholic Church George Alencherry courts