കുരുന്നുകൾക്ക് ആശ്വാസം; എസ്എംഎ ചികിത്സയ്ക്കായി യൂസഫലിയുടെ കൈത്താങ്ങ്

കോഴിക്കോട്: മുക്കത്ത് എസ്എംഎ ബാധിച്ച കുരുന്നുകൾക്ക് കൈത്താങ്ങായി ലുലു ഗ്രൂപ്പ് ചെയർമാൻ യൂസഫലിയും പങ്കു ചേരുന്നു. സഹായം ശനിയാഴ്ച രാവിലെ കുട്ടികളുടെ വീട്ടിൽ വച്ച് കൈമാറുമെന്ന് ലുലു ഗ്രൂപ്പ് ഇന്ത്യ മീഡിയ ഹെഡ് എൻ. ബി.സ്വരാജ് അറിയിച്ചു.
50 കോടിയെന്ന വലിയ ലക്ഷ്യത്തിലേക്ക് നെട്ടോട്ടമോടുന്ന ചികിത്സാ സഹായക്കമ്മിറ്റിക്ക് വലിയ സാന്ത്വനമാണ്, ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലിയുടെ സഹായ പ്രഖ്യാപനം.
കല്ലുരുട്ടി പൂവത്തിരിച്ചാൽ അരുൺ-ഷാൽമി ദമ്പതിമാരുടെ മക്കളായ ഡേവിഡ് മാഗ്‌നസ്, ഈഥൻ മോസസ്, ഒലിവർ ജോനോ എന്നീ കുട്ടികളുടെ ചികിത്സയ്ക്കായി 50 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്.
രണ്ടുവയസ്സിനുള്ളിൽ ജീൻ തെറാപ്പി നൽകിയാൽ ഇവരെ ജീവിതത്തിലേക്ക് തിരിച്ചെത്തിക്കാനാകുമെന്നാണ് ഡോക്ടർമാർ പറയുന്നത്. ഒരുകുട്ടിക്ക് 16.5 കോടിയാണ് ചെലവാകുക.
Content Highlights: MA Yousafali, SMA Kids, Kozhikode, Financial Aid