‘KSUവിനെ മുഖ്യമന്ത്രി അപമാനിച്ചതായി കരുതുന്നില്ല, പ്രസിഡൻറിനെ കാണാഞ്ഞത് ഔദ്യോഗിക തിരക്കുള്ളതിനാൽ’

ആലപ്പുഴ: കെ.എസ്.യു.വിനെ മുഖ്യമന്ത്രി അപമാനിച്ചതായി കരുതുന്നില്ലെന്ന് മന്ത്രി എം. ലിജു. ആലപ്പുഴയിൽ മാധ്യമപ്രവർത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഞങ്ങളെല്ലാം വളർന്നത് കെ.എസ്.യു.വിലൂടെയാണ്. മുഖ്യമന്ത്രിക്ക് ഔദ്യോഗിക തിരക്കുള്ളതിനാലാണ് കെ.എസ്.യു. പ്രസിഡൻറിനെ കാണാഞ്ഞത്.
ആലപ്പുഴയിൽ കെ.എസ്.യു.-യൂത്ത് കോൺഗ്രസ് നേതാക്കളെ മർദിച്ചത് അംഗീകരിക്കാനാകില്ല. എസ്.ഐ.ടി. റിപ്പോർട്ട് സർക്കാരിനു മുന്നിൽ വന്നാൽ കൃത്യമായ നടപടിയുണ്ടാകും. നിയമത്തിന്റെ കരങ്ങളിൽനിന്ന് അവർ രക്ഷപ്പെടില്ല -ലിജു പറഞ്ഞു.
Content Highlights: M Liju denies Chief Minister insulted KSU, CM missed meeting due to official commitments, Assault on KSU-Youth Congress leaders in Alappuzha condemned, Strict legal action promised pending SIT report