മാലൂരിൽ പന്നിക്കെണിയിൽ പുലി കുടുങ്ങി; മൂന്ന് ഡോസ് മയക്കുവെടിവെച്ച് വലയിലാക്കി

#ന്യൂസ് ഡെസ്ക്

കണ്ണൂർ: മാലൂരിൽ കൃഷിയിടത്തിൽ കുടുങ്ങിയ പുലിയെ മയക്കുവെടിവെച്ചു. സ്വകാര്യവ്യക്തിയുടെ പറമ്പിലെ പന്നിക്കെണിയിലാണ് പുലി കുടുങ്ങിയത്. ആദ്യ രണ്ടു ഡോസ് മയക്കുവെടി വെച്ചെങ്കിലും പുലി മയങ്ങിയിരുന്നില്ല. തുടർന്ന് മൂന്നാമതും മയക്കുവെടി വെക്കുകയായിരുന്നു.

എഴുന്നേറ്റ് നിൽക്കാൻപോലും പറ്റാത്ത രീതിയിൽ കെണിയിൽ പൂർണ്ണമായും കുടുങ്ങിയ നിലയിലായിരുന്നു പുലി. തുടർന്ന് കമ്പി അറത്തുമാറ്റി പുലിയെ വലയിലാക്കുകയായിരുന്നു. കൂട്ടിലാക്കിയ ശേഷം പുലിയുടെ പരിക്കുകൾ പരിശോധിച്ച് പ്രാഥമിക ചികിത്സ നൽകുമെന്നാണ് വിവരം. ഇതിന് ശേഷമായിരിക്കും കാട്ടിലേക്ക് വിട്ടയക്കുക.

Content Highlights: A leopard got trapped in a pig snare on a private property in Maloor, Kannur., Wildlife officials had to administer three doses of tranquilizers to subdue the animal., Rescuers cut through wire traps, secured the leopard in a net, and provided primary medical treatment.