സര്‍വകലാശാല വിദ്യാര്‍ഥികള്‍ക്കായി ലേണ്‍ ഇന്‍ ലോക്ക്ഡൗണ്‍

-
-

തിരുവനന്തപുരം: ലോക്ക്ഡൗണ്‍ കാരണം പാതിവഴിക്ക് നിലച്ച മുഴുവന്‍ കോഴ്‌സുകളും ഓണ്‍ലൈനായി വിദ്യാര്‍ഥികളിലേക്ക് എത്തിക്കാനൊരുങ്ങി എയ്ഡഡ് കോളേജ് മേഖലയിലെ അധ്യാപക സംഘടന എകെപിസിടിഎ. കേരള, എംജി, കാലിക്കറ്റ്, കണ്ണൂര്‍ സര്‍വകലാശാലകളിലായി ലോക്ക്ഡൗണ്‍ കാരണം പാതിവഴിക്ക് നിലച്ച മുഴുവന്‍ കോഴ്‌സുകളും ഓണ്‍ലൈനായി ഇവര്‍ വിദ്യാര്‍ഥികളിലേക്ക് എത്തിക്കും. കോവിഡ് അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടയില്‍ മുഖ്യമന്ത്രി അറിയിച്ചതാണ് ഇക്കാര്യം.

വിദ്യാഭ്യാസ രംഗത്ത് പൊടുന്നനെയുള്ള ആഘാതമായിട്ടാണ് കോവിഡ് 19 മാറിയത്. ഈ സ്തംഭനം എങ്ങനെ മറികടക്കാം എന്ന ആലോചന വിവിധ തലങ്ങളില്‍ നടക്കുകയാണ്. ശ്രദ്ധേയമായ ഒരു ഇടപെടല്‍ എയ്ഡഡ് കോളേജ് മേഖലയിലെ അധ്യാപക സംഘടനയായ എകെപിസിടിഎയുടെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടുണ്ട്. കേരള, എംജി, കാലിക്കറ്റ്, കണ്ണൂര്‍ സര്‍വകലാശാലകളിലായി ലോക്ക്ഡൗണ്‍ കാരണം പാതിവഴിക്ക് നിലച്ച മുഴുവന്‍ കോഴ്‌സുകളും ഓണ്‍ലൈനായി വിദ്യാര്‍ഥികളിലേക്ക് അവര്‍ എത്തിക്കുകയാണ്. മുഖ്യമന്ത്രി പറഞ്ഞു. 

നാലു സര്‍വകലാശാലകളിലായി 205 കോഴ്‌സുകളാണ് ഉള്ളത്.  നാലു സര്‍വകലാശാലകളെ പങ്കെടുപ്പിച്ചുകൊണ്ട് നടപ്പാക്കുന്ന പദ്ധതിയുടെ പേര് ലേണ്‍ ഇന്‍ ലോക്ക്ഡൗണ്‍ എന്നാണ്. ആയിരത്തില്‍പ്പരം അധ്യാപകര്‍ ക്ലാസെടുക്കും. വിദ്യാര്‍ഥികള്‍ക്ക് അഭിപ്രായം പറയാനും സംശയങ്ങള്‍ ദുരീകരിക്കാനും ഉള്ള അവസരങ്ങള്‍ ഇതിന്റെ ഭാഗമായി ഉണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. പദ്ധതി ആവിഷ്‌കരിച്ച എകെപിസിടിഎയെ മുഖ്യമന്ത്രി അഭിനന്ദിക്കുകയും ചെയ്തു. 

മൂഖ്യമന്ത്രിയുടെ വാര്‍ത്താ സമ്മേളനത്തിന്റെ കൂടുതല്‍ വിവരങ്ങള്‍

സംസ്ഥാനത്ത് 10 പേര്‍ക്കു കൂടി കോവിഡ്-19; മൂന്നു പേര്‍ ആരോഗ്യപ്രവര്‍ത്തകര്‍  | Read More..

രണ്ട് പഞ്ചായത്തുകള്‍ കൂടി പട്ടികയില്‍, ഹോട്ട്സ്പോട്ടുകളുടെ എണ്ണം 102 ആയി | Read More..

സമരക്കാരുടെ സുരക്ഷയും സര്‍ക്കാരിന്റെ ഉത്തരവാദിത്തം; സമരങ്ങള്‍ ഒഴിവാക്കണമെന്ന് മുഖ്യമന്ത്രി | Read More..

സര്‍വകലാശാല വിദ്യാര്‍ഥികള്‍ക്കായി ലേണ്‍ ഇന്‍ ലോക്ക്ഡൗണ്‍ | Read More..

സംസ്ഥാനത്ത് സമൂഹ്യ വ്യാപനമില്ല; വ്യാജ പ്രചാരണങ്ങള്‍ക്കെതിരെ നടപടി ശക്തമാക്കും- മുഖ്യമന്ത്രി | Read More..

തുപ്പല്ലേ തോറ്റു പോകും; ബ്രേക്ക് ദ ചെയിന്‍ രണ്ടാം ഘട്ടം | Read More..

സാലറി കട്ട്, പഞ്ചായത്ത് തിരഞ്ഞെടുപ്പ്; ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കാന്‍ ഗവര്‍ണറോട് ശുപാര്‍ശ ചെയ്യും  | Read More..

നാട്ടിലേക്ക് മടങ്ങാന്‍ രജിസ്റ്റര്‍ ചെയ്തത് 3,20,463 പ്രവാസികള്‍; 56114 പേര്‍ തൊഴില്‍ നഷ്ടപ്പെട്ടവര്‍  | Read More..

മോട്ടോര്‍വാഹന പെര്‍മിറ്റുകള്‍ക്കടക്കം ഇളവ്, സര്‍വീസ് പെന്‍ഷന്‍ വിതരണം മെയ് നാല് മുതല്‍  | Read More..

തരിശ് ഭൂമിയില്‍ മേയില്‍ കൃഷി; ആവശ്യക്കാര്‍ക്ക് പലിശരഹിത വായ്പയും സബ്സിഡിയും  | Read More..

വി. മുരളീധരന്റെ വിമര്‍ശനം ശുദ്ധ വിവരക്കേട്; പ്രതികരിച്ച് മുഖ്യമന്ത്രി   | Read More..

മാതൃഭൂമി മുഖപ്രസംഗത്തെ അഭിനന്ദിച്ച് മുഖ്യമന്ത്രി | Read More..

Content Highlights: Learn in Lockdown project for university students

Content Highlights: