വെള്ളം കോരുന്നതിനിടെ യുവതി കാല്‍വഴുതി കിണറ്റില്‍ വീണു; അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി

കോഴിക്കോട്: വെള്ളം കോരുന്നതിനിടെ കാല്‍വഴുതി കിണറ്റില്‍ വീണ യുവതിയെ മുക്കം ഫയര്‍ ഫോഴ്‌സ് രക്ഷപ്പെടുത്തി. ഉച്ചക്ക് ഒരു മണിയോടെയാണ് സംഭവം. കാരശ്ശേരി കുമരനെല്ലൂര്‍ കള്ളിവളപ്പില്‍ അബ്ദുല്‍
ഗഫൂറിന്റെ മകള്‍ ഹസ്‌ന കെ.വി. (23 വയസ്) ആണ് 14 കോല്‍ ആഴവും ഒരാള്‍ വെള്ളവുമുള്ള കിണറ്റില്‍ വീണത്.
വീട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് മുക്കത്ത് നിന്ന് ഫയര്‍ ഫോഴ്സ് സഭവസ്ഥലത്തെത്തി റെസ്‌ക്യു നെറ്റ്, ഹാര്‍നസ് എന്നിവ ഉപയോഗിച്ച് യുവതിയെ രക്ഷപ്പെടുത്തി.
ഫയര്‍ ആന്‍ഡ് റെസ്‌ക്യു ഓഫീസര്‍മാരായ കെ.സി. അബദ്ദുസലിം, കെ.പി. അമീറുദ്ദീന്‍, പി.പി. ജമാലുദ്ദീന്‍, ജെ. അജിന്‍, സി.ടി. ഷിബിന്‍, ഹോം ഗാര്‍ഡ് സി.എഫ്. ജോഷി എന്നിവര്‍ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തു. നിസ്സാര പരിക്കുകളോടെ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.