വേളാങ്കണ്ണി തീർഥാടകരുടെ കാറും KSRTC ബസും കൂട്ടിയിടിച്ചു; വയോധികയ്ക്ക് ദാരുണാന്ത്യം

#ന്യൂസ് ഡെസ്ക്
സാലി
സാലി

ഇടുക്കി: കുമളിക്ക് സമീപം അറുപത്താറാം മെെലിൽ കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് വയോധിക മരിച്ചു. പത്തനംതിട്ട കുമ്പഴ സ്വദേശി സാലി (70) ആണ് മരിച്ചത്. വേളാങ്കണ്ണിക്ക് പോയ സംഘം സഞ്ചരിച്ച കാറാണ് അപകടത്തിൽപെട്ടത്.

പത്തനംതിട്ട സ്വദേശികളായ അഞ്ചുപേരാണ് കാറിൽ യാത്ര ചെയ്തിരുന്നത്. അപകടത്തിന് പിന്നാലെ ബസ് നിർത്താതെ ചോറ്റുപാറ വരെ പോയി. പിന്നീടാണ് നിർത്തിയത്. 

അപകടം നടന്ന ഉടൻ സ്ഥലത്ത് ഓടിക്കൂടിയ നാട്ടുകാർ പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചു. എന്നാൽ സാലി തോമസിന്റെ ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ കുമളി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Content Highlights: A collision between a KSRTC bus and a car near Kumily resulted in the death of 70-year-old Sali from Pathanamthitta.