ചെങ്ങന്നൂരിൽ കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ച് അപകടം; 21 പേർക്ക് പരിക്ക്, സംഭവം പുലർച്ചെ ഒരുമണിയോടെ

ചെങ്ങന്നൂർ: എം.സി. റോഡിൽ ചെങ്ങന്നൂർ ക്രിസ്ത്യൻ കോളേജ് ജങ്ഷനിൽ കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 21 പേർക്ക് പരിക്കേറ്റു.
ഞായറാഴ്ച പുലർച്ചെ ഒരു മണിയോടെയാണ് സംഭവം. മൂന്നാറിൽനിന്ന് തിരുവനന്തപുരത്തിനു പോയ ബസും തിരുവനന്തപുരത്തുനിന്ന് കോഴിക്കോട്ടേക്ക് പോയ ബസുമാണ് അപകടത്തിൽപ്പെട്ടത്.
തിരുവനന്തപുരത്തിന് പോയ ബസ് ലോറിയെ മറികടക്കാൻ ശ്രമിച്ചപ്പോഴാണ് അപകടമുണ്ടായത്. പരിക്കേറ്റവരെ ചെങ്ങന്നൂർ ജില്ലാശുപത്രിയിൽ പ്രവേശിപ്പിച്ചു.
Content Highlights: Two KSRTC buses collided at Christian College Junction on MC Road, Chengannur., 21 passengers sustained injuries in the accident that occurred around 1 AM on Sunday., The collision happened when one bus attempted to overtake a lorry., All injured individuals were admitted to the Chengannur District Hospital for treatment.