62 ലക്ഷം പേര്‍ക്ക് 1600 രൂപവീതം; ഈ മാസത്തെ ക്ഷേമ പെന്‍ഷന്‍ 27 മുതല്‍

കെ.എന്‍.ബാലഗോപാല്‍ | ഫോട്ടോ: മാതൃഭൂമി
കെ.എന്‍.ബാലഗോപാല്‍ | ഫോട്ടോ: മാതൃഭൂമി

തിരുവനന്തപുരം: ഒക്ടോബറിലെ സാമൂഹ്യസുരക്ഷ ക്ഷേമനിധി പെന്‍ഷനുകള്‍ 27 മുതല്‍ വിതരണം ചെയ്യുമെന്ന് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ അറിയിച്ചു. ഇതിനായി 812 കോടി അനുവദിച്ചതായും ധനമന്ത്രി പറഞ്ഞു.

62 ലക്ഷത്തോളം പേര്‍ക്കാണ് 1600 രൂപവീതം ക്ഷേമ പെന്‍ഷന്‍ ലഭിക്കുന്നത്. 26.62 ലക്ഷം പേരുടെ ബാങ്ക് അക്കൗണ്ടില്‍ തുക എത്തും. മറ്റുള്ളവര്‍ക്ക് സഹകരണ ബാങ്കുകള്‍ വഴി വീട്ടിലെത്തി പെന്‍ഷന്‍ കൈമാറും. 8.46 ലക്ഷം പേര്‍ക്ക് ദേശീയ പെന്‍ഷന്‍ പദ്ധതിയിലെ കേന്ദ്ര വിഹിതം കേന്ദ്ര സര്‍ക്കാരാണ് നല്‍കേണ്ടതെന്നും ഇതിനാവശ്യമായ 24. 21 കോടി രൂപയും സംസ്ഥാനം മുന്‍കൂര്‍ അടിസ്ഥാനത്തില്‍ അനുവദിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. ഈ വിഹിതം കേന്ദ്ര സര്‍ക്കാരിന്റെ പിഎഫ്എംഎസ് സംവിധാനം വഴിയാണ് ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ചെയ്യേണ്ടത്. ഈ സര്‍ക്കാര്‍ ഇതുവരെ 43,653 കോടി രൂപയാണ് ക്ഷേമ പെന്‍ഷന്‍ വിതരണത്തിനായി ചെലവിട്ടതെന്നും മന്ത്രി അറിയിച്ചു.

Content Highlights: Kerala Finance Minister K.N. Balagopal announces October welfare pension disbursement starting Oct 27, with ₹812 crore allocated. Over 62 lakh beneficiaries to receive ₹1600 each.