അർജന്റീനയുടെ വിജയം ആഘോഷിക്കുന്നതിനിടെ പടക്കം പൊട്ടിത്തെറിച്ച് യുവാവിന്റെ കൈവിരലുകൾ അറ്റു

#സ്വന്തം ലേഖകന്‍
പ്രതീകാത്മക എഐ ചിത്രം |gemini
പ്രതീകാത്മക എഐ ചിത്രം |gemini

കോഴിക്കോട്: ഫുട്‌ബോൾ ലോകകപ്പ് ക്വാർട്ടർ ഫൈനലിൽ അർജന്റീനയുടെ വിജയം ആഘോഷിക്കുന്നതിനിടെ പടക്കം പൊട്ടിത്തെറിച്ച് യുവാവിന്റെ കൈവിരലുകൾ അറ്റു. ചക്കുംകടവ് സ്വദേശി മുഹമ്മദ് സഹദി(22)നാണ് ഗുരുതരമായി പരിക്കേറ്റത്.

സുഹൃത്തുക്കൾക്കൊപ്പമുള്ള വിജയാഘോഷത്തിനിടെയാണ് ദാരുണമായ സംഭവം.

സഹദിന്റെ ഇടതു കൈയിലെ രണ്ടു വിരലുകളാണ് അറ്റുപോയത്. ചെറുവിരലും മോതിരവിരലും പൂർണമായും നടുവിരലിന്റെ പകുതിയും നഷ്ടമായി. യുവാവിന്റെ ഇടത് കൈയിലും വലതു കൈയിലും പടക്കമുണ്ടായിരുന്നു. വലതുകൈയിലെ പടക്കം പൊട്ടിച്ച് എറിയുന്നതിനിടെ വലതുകൈയിലെ പടക്കത്തിനും തീപ്പിടിച്ച് പൊട്ടുകയായിരുന്നു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച സഹദിനെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കി.

Content Highlights: 22-year-old Mohammed Sahad injured in Kozhikode., Incident occurred during Argentina's World Cup quarter-final victory celebrations., Victim lost two fingers on his left hand due to a premature firecracker blast., Emergency surgery performed at a private hospital in Kozhikode.