റോഡ് ഷോയ്ക്കിടെ മന്ത്രി റിയാസിന് കൂവൽ; കൂവിവിളിച്ചത് സമരംചെയ്യുന്ന നഴ്‌സുമാർ | വീഡിയോ

#സ്വന്തം ലേഖകന്‍

കോഴിക്കോട്: മാനാഞ്ചിറ-വെള്ളിമാടുകുന്ന് റോഡ് ഉദ്ഘാടനത്തിനിടെ മന്ത്രി പി.എ. മുഹമ്മദ് റിയാസിന് കൂവൽ. മന്ത്രിയുടെ റോഡ് ഷോ കടന്നുപോകുന്നതിനിടെയാണ് കളക്ടറേറ്റിന് മുന്നിൽ സമരംചെയ്യുകയായിരുന്ന നഴ്‌സുമാർ മന്ത്രിയെ കൂവിവിളിച്ചത്. തിങ്കളാഴ്ച രാവിലെ 11 മണിയോടെയായിരുന്നു സംഭവം.

40,000 രൂപ അടിസ്ഥാനശമ്പളം ആവശ്യപ്പെട്ടാണ് സ്വകാര്യ ആശുപത്രിയിലെ നഴ്‌സുമാർ സമരം നടത്തുന്നത്. സമരം മിക്ക ആശുപത്രികളുടെയും പ്രവർത്തനത്തെ ബാധിച്ചിട്ടുണ്ട്. തിങ്കളാഴ്ചമുതൽ സമരം ശക്തമാക്കുമെന്ന് യുണൈറ്റഡ് നഴ്‌സസ് അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചിരുന്നു. 

Content Highlights: Minister PA Mohamed Riyas faced public protest during a road inauguration event., The incident occurred in front of the Kozhikode Collectorate., Protesting nurses were the primary group involved in the demonstration.