കോഴിക്കോട് മെഡിക്കല്‍ കോളേജിലെ പുക; ബീച്ച് ആശുപത്രിയില്‍ ഹെല്‍പ്പ് ഡെസ്‌ക് ആരംഭിച്ചു

കോഴിക്കോട് ബീച്ച് ആശുപത്രി കവാടം | ഫയല്‍ചിത്രം | ഫോട്ടോ: എന്‍.എം.പ്രദീപ്/ മാതൃഭൂമി
കോഴിക്കോട് ബീച്ച് ആശുപത്രി കവാടം | ഫയല്‍ചിത്രം | ഫോട്ടോ: എന്‍.എം.പ്രദീപ്/ മാതൃഭൂമി

കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജിലെ പുതിയ ബ്ലോക്കില്‍ യുപിഎസ് റൂമില്‍ പുക പടര്‍ന്ന സംഭവത്തെ തുടര്‍ന്ന് എമര്‍ജന്‍സി വിഭാഗത്തിലെ മുഴുവന്‍ രോഗികളെയും അടിയന്തരമായി ചികിത്സയ്ക്കായി സുരക്ഷിത ഇടങ്ങളിലേക്ക് മാറ്റിയെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്ജ്. ഇന്ന് രാത്രി എമര്‍ജന്‍സി സേവനം ആവശ്യമായ രോഗികള്‍ക്ക് ബീച്ച് ഹോസ്പിറ്റലില്‍ സൗകര്യം ഒരുക്കിയിട്ടുണ്ടെന്നും മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാരുടെ സേവനവും ബീച്ച് ഹോസ്പിറ്റല്‍ കാഷ്വാലിറ്റിയില്‍ ഉറപ്പാക്കിയിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. 

അത്യാവശ്യ സേവനങ്ങള്‍ക്കായി ഈ ഹെല്‍പ്പ് ഡെസ്‌ക് നമ്പറിലേക്ക് വിളിക്കുക. 7356657221

മരണപ്പെട്ടവരുടെ മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി. പുക കാരണമല്ല അഞ്ചു മരണങ്ങള്‍ സംഭവിച്ചതെന്നും മരിച്ച അഞ്ചുപേരില്‍ ഒരാളെ ആശുപത്രിയിലേക്ക് കൊണ്ടുവന്നപ്പോഴേ മരണപ്പെട്ടിരുന്നുവെന്നും മറ്റുള്ളവര്‍ അതീവഗുരുതരാവസ്ഥയിലായിരുന്നുവെന്നും അധികൃതര്‍ വിശദീകരിച്ചു. 


 

Content Highlights: Emergency Medical desk opened in Kozhikode Beach Hospital, contact Number