കോഴിക്കോട് ബൈപ്പാസ്: 20 കിലോമീറ്റര്‍ പരിധിയിലുള്ളവര്‍ക്ക് ടോളില്‍ ഇളവ്, പ്രത്യേക പാസ് അനുവദിക്കും

ദേശീയപാത ആറുവരിയില്‍ കോഴിക്കോട് കൂടത്തുംപാറയില്‍ കേരളീയ വാസ്തുശില്പ ശൈലിയില്‍ നിര്‍മിച്ച കോഴിക്കോട് ടോള്‍പ്ലാസയിലെ ലൈറ്റുകള്‍ തെളിയിച്ചപ്പോള്‍ | ഫോട്ടോ: സാജന്‍ വി. നമ്പ്യാര്‍
ദേശീയപാത ആറുവരിയില്‍ കോഴിക്കോട് കൂടത്തുംപാറയില്‍ കേരളീയ വാസ്തുശില്പ ശൈലിയില്‍ നിര്‍മിച്ച കോഴിക്കോട് ടോള്‍പ്ലാസയിലെ ലൈറ്റുകള്‍ തെളിയിച്ചപ്പോള്‍ | ഫോട്ടോ: സാജന്‍ വി. നമ്പ്യാര്‍

കോഴിക്കോട്: കോഴിക്കോട് ബൈപ്പാസിലെ ടോള്‍പ്ലാസയുടെ 20 കിലോമീറ്റര്‍ പരിധിയില്‍ താമസിക്കുന്നവര്‍ക്ക് ടോളില്‍ ഇളവ്. ഇവര്‍ക്കായി ദേശീയപാത അതോറിറ്റി പ്രതിമാസം 300 രൂപയുടെ പാസ് അനുവദിക്കും. ഇതുപയോഗിച്ച് ഒരുമാസം എത്രതവണയും യാത്രചെയ്യാം. 

ഈ പാസുള്ളവര്‍ക്കും ഫാസ്ടാഗ് ഉപയോഗിക്കാമെങ്കിലും പാസില്‍നിന്ന് മാത്രമേ തുക പിടിക്കൂ. ഇരുചക്ര- മുച്ചക്രവാഹനങ്ങള്‍ക്ക് ടോളില്ലാതെ യാത്രചെയ്യാം. ഈ മാസം 30-ന് രാമനാട്ടുകരമുതല്‍ വെങ്ങളംവരെയുള്ള കോഴിക്കോട് ബൈപ്പാസിന്റെ പ്രവൃത്തി പൂര്‍ത്തിയാക്കി പൂര്‍ണമായി തുറന്നുകൊടുക്കും. സെപ്റ്റംബര്‍ മുതലാണ് ടോള്‍പിരിവ് തുടങ്ങുക. പന്തീരാങ്കാവില്‍ കൂടത്തുംപാറയില്‍ രണ്ടുഭാഗത്തായാണ് ടോള്‍പ്ലാസ നിര്‍മിച്ചത്. രണ്ടിടത്തുമായി അഞ്ചുവീതം ട്രാക്കുകളുണ്ട്. അതുകൊണ്ട് തിരക്ക് നിയന്ത്രിക്കാന്‍ കഴിയും.

Content Highlights: Residents within 20km of Kozhikode bypass toll plaza get a ₹300 monthly pass for unlimited travel.