കോഴിക്കോട് ബീച്ചിൽ ലൈഫ് ഗാർഡുകൾക്ക് മർദനം; സ്ത്രീകൾ അടക്കമുള്ള സംഘം കസ്റ്റഡിയിൽ

#ന്യൂസ് ഡെസ്ക്
മര്‍ദനത്തിന്റെ ദൃശ്യങ്ങളില്‍നിന്ന്‌
മര്‍ദനത്തിന്റെ ദൃശ്യങ്ങളില്‍നിന്ന്‌

കോഴിക്കോട്: കോഴിക്കോട് ബീച്ചിൽ ലൈഫ് ഗാർഡുകൾക്ക് സന്ദർശക സംഘത്തിന്റെ മർദനം. ബീച്ചിലെ ഓപ്പൺസ്റ്റേജിന് സമീപത്താണ് സംഭവം നടന്നത്. കടലിൽ ഇറങ്ങി പരിധിവിട്ട് കളിക്കുന്നത് കണ്ട് അപകടം ചൂണ്ടിക്കാട്ടിയതായി ലൈഫ്ഗാർഡുകൾ പറഞ്ഞു. വീണ്ടും ഇറങ്ങിയപ്പോൾ മുന്നറിയിപ്പ് നൽകിയിട്ടും മാറിയില്ല. തുടർന്ന് ലൈഫ്ഗാർഡുകൾ സുരക്ഷയിലുണ്ടായിരുന്ന ഹോംഗാർഡിനെ വിവരമറിയിച്ചു. ഇതേത്തുടർന്നുണ്ടായ പ്രകോപനമാണ് മർദനത്തിലേക്കെത്തിയത്. ബിയർ കുപ്പി ഉപയോഗിച്ചടക്കം ലൈഫ്ഗാർഡുകൾക്ക് നേരെ മർദനമുണ്ടായി. നാട്ടുകാർ ഇടപെട്ടിട്ടും ഫലമുണ്ടായില്ല. നാട്ടുകാരിൽ ചിലർക്കും പരിക്കേറ്റിട്ടുണ്ട്. തുടർന്ന് പോലീസെത്തി സംഘത്തെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. കർണാടക സ്വദേശികളാണ് ഇവരെന്നാണ് സൂചന. ഗാർഡുകളെ മർദിച്ചവരിലെ പ്രധാനികൾ കടന്നുകളഞ്ഞതായും ആരോപണമുണ്ട്.