അംഗനവാടിയില്‍ കുട്ടികള്‍ക്ക് ഭക്ഷ്യവിഷബാധ ; ഏഴ് കുട്ടികള്‍ ചികിത്സ തേടി

പ്രതീകാത്മക ചിത്രം | ഫോട്ടോ: മാതൃഭൂമി
പ്രതീകാത്മക ചിത്രം | ഫോട്ടോ: മാതൃഭൂമി

കോഴിക്കോട് :ബേപ്പൂര്‍ ആമക്കോട്ട് വയല്‍ അംഗനവാടിയില്‍ കുട്ടികള്‍ക്ക് ഭക്ഷ്യവിഷബാധ. വ്യാഴാഴ്ച ഉച്ചഭക്ഷണം കഴിച്ച കുട്ടികള്‍ക്ക് ചര്‍ദ്ദിയും വയറിളക്കവും ഉണ്ടായെന്നാണ് പരാതി. ഏഴ് കുട്ടികളാണ് ചികിത്സ തേടിയത്.  ഉച്ചഭക്ഷണത്തോടൊപ്പം നല്‍കിയ കാരറ്റ് ഉപ്പേരിയില്‍ നിന്ന് ഭക്ഷ്യവിഷബാധ ഉണ്ടായിയെന്നാണ് പ്രാഥമിക നിഗമനം.

സംഭവത്തില്‍ ഭക്ഷ്യ സുരക്ഷാ വകുപ്പ് പരിശോധന നടത്തി. 22 കുട്ടികളാണ് അംഗനവാടിയില്‍ ആകെയുളളത്. ഇതില്‍ ഏഴ് കുട്ടികള്‍ക്കാണ് അസ്വസ്ഥത അനുഭവപ്പെട്ടത്. കുട്ടികളുടെ ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതര്‍ അറിയിച്ചു.

Content Highlights: Seven children in a Kozhikode anganwadi suffered food poisoning after lunch.