കോട്ടയം മെഡിക്കൽ കോളേജിൽ നിർമാണം നടക്കുന്ന കെട്ടിടത്തിലേക്ക് സ്ളാബ് വീണ് തൊഴിലാളിക്ക് പരിക്ക്

കോട്ടയം: മെഡിക്കൽ കോേളജിൽ നിർമ്മാണം നടക്കുന്ന ശൗചാലയക്കെട്ടിടത്തിലേക്ക് പഴയ കെട്ടിടത്തിെന്റ സ്ളാബ് അടർന്നുവീണ് തൊഴിലാളിക്ക് പരിക്ക്. ഒഡിഷ സ്വദേശി ഭരത്തി(50)നാണ് പരിക്കേറ്റത്. അപകടത്തിൽ പരിക്കേറ്റ ഭരത്ത് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ബുധനാഴ്ച രാവിലെ 11 മണിയോടെയായിരുന്നു അപകടം. ആറുമാസംമുൻപ് കെട്ടിടം ഇടിഞ്ഞ് ഒരാളുടെ മരണത്തിനിടയാക്കിയ അപകടം നടന്നതിന് സമീപത്താണ് ഇപ്പോഴത്തെ അപകടവുമുണ്ടായത്.
പുതിയതായി നിർമിക്കുന്ന ശൗചാലസമുച്ചയത്തിനായുള്ള പില്ലർ വാർക്കുന്നതിനിടയിലുണ്ടായ പ്രകന്പനത്തിൽ രണ്ടാംവാർഡ് പ്രവർത്തിക്കുന്ന കെട്ടിടത്തിന്റെ സൺഷേഡാണ് അടർന്നുവീണതെന്ന് ദൃക്സാക്ഷികൾ പറയുന്നു. ഭരത്തിന്റെ കാലിന് പരിക്കേറ്റു.
ശബ്ദം കേട്ട് ഒപ്പം ജോലിചെയ്തിരുന്ന മാർത്താണ്ഡം സ്വദേശി ശങ്കറടക്കം മൂന്നുതൊഴിലാളികളും അടുത്ത കെട്ടിടങ്ങളിലെ രോഗികളുടെ കൂട്ടിരിപ്പുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. സംഭവത്തിനുശേഷം ആകെ പൊടിപടലമായതിനാൽ ആളെ അല്പം കഴിഞ്ഞാണ് എടുക്കാൻകഴിഞ്ഞതെന്ന്, ഒപ്പം ജോലിചെയ്തിരുന്ന ശങ്കർ പറയുന്നു.
ആറുമാസംമുൻപ് മെഡിക്കൽ കോളേജ് കെട്ടിടം തകർന്ന് മകളുടെ കൂട്ടിരിപ്പുകാരിയായ തലയോലപ്പറന്പ് സ്വദേശി ബിന്ദു മരിച്ച കെട്ടിടത്തിനു സമീപത്തുതന്നെയാണ് ഇപ്പോൾ അപകടം ഉണ്ടായിരിക്കുന്നത്. മുൻപ് ഇടിഞ്ഞുവീണ ശൗചാലയക്കെട്ടിടത്തിന് പകരമായി അതിെനതിർവശത്തായാണ് ആറ് ശൗചാലയം, ആറ് കുളിമുറി എന്നിവയടങ്ങുന്ന പുതിയ കെട്ടിടം നിർമിക്കുന്നത്. ഈ കെട്ടിടത്തിനോടുേചർന്നുള്ള പഴയ കെട്ടിടത്തിന്റെ സ്ളാബാണ് അടർന്ന് താഴേക്കുവീണത്.
ചോരയിൽ കുളിച്ച് ഭരത്ത്
പുതിയ കെട്ടിടത്തിന്റെ ഭാഗത്ത് അപ്പോൾ ഭരത്ത് മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്നും, താനും മറ്റുരണ്ട് പണിക്കാരും കന്പി അഴിച്ചെടുക്കുന്ന ജോലിെചയ്യുകയായിരുന്നെന്നും തൊഴിലാളി ശങ്കർ പറയുന്നു. അപകടം മനസ്സിലാക്കി ഓടിച്ചെന്നപ്പോൾ രക്തത്തിൽ കുളിച്ചുകിടക്കുന്ന ഭരത്തിനെയാണ് കണ്ടത്. അനക്കമില്ലാതെ കിടന്ന ഭരത്തിനെ പലരുടെയും സഹായത്തോടെയാണ് ആശുപത്രിയിലേക്ക് മാറ്റിയതെന്ന് ശങ്കർ പറഞ്ഞു.
Content Highlights: kottayam medical college slab fell on worker during construction