‘മെത്രാപ്പോലീത്തയ്ക്കെതിരായ സൈബർ ആക്രമണം; സർക്കാർ ഇടപെടണം’- കോട്ടയം ഭദ്രാസനത്തിന്റെ നേതൃത്വത്തിൽ പ്രതിഷേധയോഗം

#ന്യൂസ് ഡെസ്ക്
Representative Image| Photo: Canva.com
Representative Image| Photo: Canva.com

കോട്ടയം: മലങ്കര ഓർത്തഡോക്‌സ് സുറിയാനിസഭ കോട്ടയം ഭദ്രാസന മെത്രാപ്പോലീത്ത ഡോ. യൂഹാനോൻ മാർ ദീയസ്‌ക്കോറോസിനെതിരേ സാമൂഹിക മാധ്യമങ്ങളിലൂടെ നടന്നുവരുന്ന സൈബർ ആക്രമണങ്ങളിൽ മലങ്കര ഓർത്തഡോക്‌സ് സുറിയാനി സഭ കോട്ടയം ഭദ്രാസനത്തിന്റെ നേതൃത്വത്തിൽ ചേർന്ന യോഗം പ്രതിഷേധിച്ചു.

മെത്രാപ്പോലീത്തയ്ക്കെതിരേ നടക്കുന്ന സൈബർ ആക്രമണങ്ങളിൽ സർക്കാർ ഇടപെടണമെന്നും പിന്നിലുള്ളവരെ കണ്ടെത്തി നിയമനടപടി സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.

അഭിപ്രായസ്വാതന്ത്രത്തിന്റെപേരിൽ വ്യക്തികളുടെ അന്തസിനും ആത്മാഭിമാനത്തിനും സഭയുടെ വിശ്വാസപരമായ പാരമ്പര്യങ്ങൾക്കും മുറിവേൽപ്പിക്കുന്ന പ്രവർത്തനങ്ങൾ അംഗീകരിക്കാനാവില്ലെന്ന് യോഗം ചൂണ്ടിക്കാട്ടി.

സാമൂഹിക മാധ്യമങ്ങളിലൂടെ വ്യക്തിഹത്യയും അപകീർത്തിപരമായ പ്രചാരങ്ങളും നടത്തുന്നത് തടയാൻ സർക്കാർ സംവിധാനങ്ങളും സൈബർ പോലീസ് വിഭാഗവും നടപടി സ്വീകരിക്കേണ്ടതിന്റെ പ്രാധാന്യവും യോഗം ചർച്ച ചെയ്‌തു.

ഭദ്രാസന സെക്രട്ടറി ഫാ. കെ.എം. സക്കറിയ, ഭദ്രാസന കൗൺസിൽ അംഗങ്ങളായ ഫാ. പോൾ ഏബ്രഹാം, ഫാ. ജയിംസ് മർക്കോസ്, സാം വറുഗീസ് എന്നിവർ പ്രസംഗിച്ചു.

Content Highlights: Kottayam diocese of Malankara Orthodox Church strongly condemned cyber attacks against Dr. Yuhanon Mar Dioscoros., Urged the government and cyber police to take strict legal action against the culprits., Highlighted that freedom of expression cannot be used to defame individuals or religious traditions.