കോന്നിയിൽ ഭിന്നശേഷിക്കാരിയായ പ്ലസ്ടു വിദ്യാർഥിനി വയലിൽ മരിച്ചനിലയിൽ; ദുരൂഹത

കോന്നി(പത്തനംതിട്ട): കോന്നി പൂവൻപാറയിൽ ഭിന്നശേഷിക്കാരിയായ വിദ്യാർഥിനിയെ വയലിൽ മരിച്ച നിലയിൽ കണ്ടെത്തി. പൂവൻപാറ കോട്ട മുരുപ്പേൽ അജ്മിന(17)യെയാണ് പൂവൻപാറ പി.എം.ജി പള്ളിയ്ക്ക് സമീപത്തെ വയലിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
കോന്നി എലിയിറക്കൽ അമൃത വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിലെ പ്ലസ് ടു വിദ്യാർഥിനിയായ അജ്മിന അപ്പൂപ്പന്റെയും അമ്മൂമ്മയുടെയും കൂടെയായിരുന്നു താമസം. ശനിയാഴ്ച രാവിലെ പശുവിനെ തീറ്റാനായി അജ്മിന പോയിരുന്നു. അപ്പൂപ്പനും അമ്മൂമ്മയും ചികിത്സയ്ക്കായി ആശുപത്രിയിൽ പോയിരുന്നു. ഉച്ചയ്ക്ക് ശേഷം ഇരുവരും വീട്ടിലെത്തിച്ചേർന്നെങ്കിലും അജ്മിനയെ കാണാതിരുന്നതിനെ തുടർന്ന് പ്രദേശവാസികൾക്കൊപ്പം നടത്തിയ തിരച്ചിലിനൊടുവിലാണ് വയലിൽ മരിച്ചനിലയിൽ കണ്ടെത്തിയത്.
പത്തനാപുരം സ്വദേശികളായ ശിഹാബുദ്ദീന്റെയും ഷീനയുടെയും മകളാണ്. ഷീനയുടെ കോന്നി ചേരിമുക്കിലുള്ള വീട്ടിലാണ് അജ്മിന താമസിച്ചിരുന്നത്.
Content Highlights: Tragic incident in Konni, Pathanamthitta: Differently-abled student found dead in a paddy field. Investigation underway. Read for details.