ഐസ്‌ക്രീം കിട്ടിയില്ല, കൊല്ലത്ത് വിവാഹ വിരുന്നിനിടെ സംഘർഷം, കൂട്ടയടി

കൊല്ലം: കൊല്ലത്ത് വിവാഹവിരുന്നിനിടെ ഐസ്‌ക്രീമിനെച്ചൊല്ലിയുണ്ടായ തർക്കം വലിയ കയ്യാങ്കളിയിൽ കലാശിച്ചു. വിരുന്നിൽ പെൺവീട്ടുകാർക്ക് ഐസ്‌ക്രീം നൽകിയില്ല എന്നതിനെച്ചൊല്ലിയാണ് തർക്കം ആരംഭിച്ചത്. നിസ്സാരമെന്ന് തോന്നുന്ന തർക്കം ഒടുവിൽ കൂട്ടയടിയിലേക്കും സംഘർഷത്തിലേക്കും മാറുകയായിരുന്നു. സമാധാനപരമായി നടക്കേണ്ടിയിരുന്ന വിവാഹ ചടങ്ങുകൾ സംഘർഷത്തോടെയാണ് അവസാനിച്ചത്.
കൊല്ലം പള്ളിമുക്കിലെ ബിഎസ്എ ഓഡിറ്റോറിയത്തിൽ ഇന്നലെയായിരുന്നു സംഭവം നടന്നത്. രാവിലെ കല്യാണ സമയത്ത് മുതൽ തുടങ്ങിയ പ്രശ്‌നമാണ് വൈകിട്ട് കൂട്ടയടിയിൽ കലാശിച്ചത്. കല്യാണത്തിന് പിന്നാലെ പെൺവീട്ടുകാർക്ക് ഐസ്‌ക്രീം നൽകാത്തത് ചോദ്യം ചെയ്തതിനെ തുടർന്നാണ് പ്രശ്‌നങ്ങൾ തുടങ്ങിയത്. ഐസ്‌ക്രീം തീർന്നുവെന്ന് കാറ്ററിങ്ങുകാർ പറഞ്ഞതിന് പിന്നാലെ ബോക്‌സ് തുറന്ന് ഐസ്‌ക്രീമെടുക്കാൻ പെൺവീട്ടുകാർ ശ്രമിച്ചതിന് പിന്നാലെയാണ് അടിതുടങ്ങിയത്. പിന്നാലെ പ്രശ്‌നത്തിൽ നാട്ടുകാർ ഇടപെടുകയും അത് കൂട്ടയടിയിൽ കലാശിക്കുകയുമായിരുന്നു.
Content Highlights: Dispute originated from lack of ice cream for the bride's family., Incident occurred at BSA Auditorium, Pallimukku, Kollam., Escalated from a minor disagreement into a physical altercation., Catering service failure cited as the primary trigger.