അവയവക്കച്ചവട കേസ്: കൊല്ലത്ത് ഇടനിലക്കാരുടെ വീടുകളിൽ ഇ.ഡി. പരിശോധന

#ന്യൂസ് ഡെസ്ക്
സുധീർ, ശ്രീജ
സുധീർ, ശ്രീജ

കൊല്ലം: അവയവക്കച്ചവട കേസുമായി ബന്ധപ്പെട്ട് കൊല്ലത്ത് ഇടനിലക്കാരെന്ന് ആരോപിക്കപ്പെടുന്ന രണ്ടുപേരുടെ വീടുകളിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) പരിശോധന നടത്തി. പുളിയത്തുമുക്ക് സ്വദേശിനി ശ്രീജയുടെയും കൊല്ലം സ്വദേശി സുധീറിന്റെയും വീടുകളിലാണ് പരിശോധന നടന്നത്.

കേസുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളും രേഖകളും പരിശോധിക്കുന്നതിന്റെ ഭാഗമായാണ് ഇ.ഡി. നടപടി. ഇതേ കേസിൽ നേരത്തെ ഇരുവരെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അവയവദാനത്തിന്റെ മറവിൽ നടന്നതായി ആരോപിക്കപ്പെടുന്ന സാമ്പത്തിക ഇടപാടുകളെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കുന്നതിനാണ് പരിശോധനയെന്നാണ് വിവരം.

Content Highlights: Enforcement Directorate raids homes of two suspected middlemen in Kollam., Investigation focuses on financial transactions linked to illegal organ trafficking., The accused, Sreeja and Sudheer, were previously arrested by local police., ED aims to uncover the financial network behind the alleged organ donation scam.