സമാധാനമായി ജീവിക്കണം, നാട്ടിലേക്ക് തിരിച്ചുപോകുമെന്ന് ഷെജിന്‍, മാതാപിതാക്കളെ കാണുമെന്ന് ജോയ്സ്ന

കോടഞ്ചേരിയില്‍ മിശ്രവിവാഹിതരായ ജോയ്‌സ്‌നയും ഷെജിനും ഹൈക്കോടതിയില്‍ ഹാജരായപ്പോള്‍. ഫോട്ടോ - വി.കെ. അജി\മാതൃഭൂമി
കോടഞ്ചേരിയില്‍ മിശ്രവിവാഹിതരായ ജോയ്‌സ്‌നയും ഷെജിനും ഹൈക്കോടതിയില്‍ ഹാജരായപ്പോള്‍. ഫോട്ടോ - വി.കെ. അജി\മാതൃഭൂമി

കൊച്ചി: ഒരുമിച്ച് ജീവിക്കാന്‍ കോടതി അനുവദിച്ചതിനു പിന്നാലെ പ്രതികരണവുമായി കോടഞ്ചേരിയിലെ മിശ്രവിവാഹ ദമ്പതികളായ ഷെജിനും ജോയ്‌സ്‌നയും. നാട്ടിലേക്ക് തിരിച്ചുപോകും. സമാധാനമായി ജീവിക്കണമെന്നാണ് ആഗ്രഹം- ഷെജിന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.  കോടതിയില്‍ മാതാപിതാക്കള്‍ വന്നിരുന്നു. വിവാഹത്തിന്റെ നടപടികള്‍ പൂര്‍ത്തിയായതിനുശേഷം മാതാപിതാക്കളോട് പോയി സംസാരിക്കുമെന്നാണ് ജോയ്‌സ്‌ന പ്രതികരിച്ചത്. 

ജോയ്‌സ്‌നയുടെ പിതാവ് ജോസഫ് നല്‍കിയ ഹേബിയസ് കോര്‍പസ് ഹര്‍ജി ഹൈക്കോടതി ഇന്ന് തീര്‍പ്പാക്കിയിരുന്നു. താന്‍ ആരുടേയും തടങ്കലില്‍ അല്ല, വിവാഹം കഴിച്ച് ഭര്‍ത്താവിനൊപ്പമാണ് കഴിയുന്നതെന്ന് ജോയ്‌സ്‌ന കോടതിയെ അറിയിച്ചിരുന്നു. തുടര്‍ന്ന് ജോയ്സ്നയെ ഷെജിനൊപ്പം പോകാന്‍ കോടതി അനുവദിച്ചിരുന്നു. 

അതേസമയം തനിക്ക് ഇനി മകളെ കാണേണ്ടെന്നാണ് ജോയ്സ്നയുടെ പിതാവ് ജോസഫ് പറഞ്ഞത്. കഴുകന്മാരുടെ ഇടയിലേക്കാണ് കുഞ്ഞ് പോയിരിക്കുന്നത്. ഇതേപോലൊരു ദുരനുഭവം കേരളത്തിലെ ആര്‍ക്കും ഉണ്ടാവരുതെന്നും ജോസഫ് പ്രതികരിച്ചു.

Content Highlights: Kodenchery Interfaith marriage: Shejin and Joysna reacts over