കൊടകര കുഴല്‍പ്പണക്കേസ്; പണം ബി.ജെ.പി തിരഞ്ഞെടുപ്പ് പ്രചരണത്തിനായി എത്തിച്ചതെന്ന് മുഖ്യമന്ത്രി

പിണറായി വിജയന്‍ | Photo: ANI
പിണറായി വിജയന്‍ | Photo: ANI

തിരുവനന്തപുരം: കൊടകര കുഴല്‍പ്പണക്കേസിലെ പണം ബി.ജെ.പി പ്രവര്‍ത്തകര്‍ തിരഞ്ഞെടുപ്പ് പ്രചരണത്തിനായി എത്തിച്ചതാണെന്നും ബി.ജെ.പി ആലപ്പുഴ ജില്ലാ ട്രഷററെ ഏല്‍പ്പിക്കാനാണ് കുഴല്‍പണം എത്തിച്ചതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ വ്യക്തമാക്കി. ഇതു സംബന്ധിച്ച് ഗൗരവകരമായ അന്വേഷണം നടക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ധര്‍മ്മരാജന്‍ ബി.ജെ.പി അനുഭാവിയാണ്. കേസില്‍ കെ. സുരേന്ദ്രന്‍ അടക്കം 206 സാക്ഷികള്‍ ഉണ്ട്. 21 പ്രതികള്‍ അറസ്റ്റിലായെന്നും മുഖ്യമന്ത്രി സഭയില്‍ പറഞ്ഞു. 

കൊടകര കുഴല്‍പ്പണക്കേസില്‍ ഉള്‍പ്പെട്ട കോടിക്കണക്കിന് രൂപ കേരളത്തിന്റെ തിരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍  ബി.ജെ.പി ഉപയോഗിച്ചു എന്ന് പോലീസ് അന്വേഷണത്തില്‍ തെളിഞ്ഞിട്ടും ബന്ധപ്പെട്ട കേന്ദ്ര എജന്‍സികളെ ഏല്‍പ്പിക്കാതെ ഒതുക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചത് കാരണമുണ്ടായ ആശങ്ക സഭ  നിര്‍ത്തി വെച്ച് ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് റോജി എം. ജോണ്‍ എം.എല്‍.എ സമര്‍പ്പിച്ച അടിയന്തരപ്രമേയ നോട്ടീസിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. 

Content Highlights: Kodakara case: Bjp brought money for the election campaign says chief minister

Content Highlights: