ഓൺലൈൻ ടാക്‌സി ഉടമകൾ അനിശ്ചിതകാല സമരത്തിൽ; ഊബർ, റാപിഡോ, ഓല സർവീസുകളെ ബാധിക്കും

#ന്യൂസ് ഡെസ്ക്

കൊച്ചി: ഓൺലൈൻ ടാക്‌സി ഡ്രൈവർമാർ ഇന്നുമുതൽ സമരത്തിലേക്ക്. 11 ആവശ്യങ്ങളുന്നയിച്ചാണ് സമരം. ഊബർ, ഓല, റാപ്പിഡോ, കേരള സവാരി, എന്നിവ ഉൾപ്പെടെയുള്ള ഓൺലൈൻ ടാക്‌സി പ്ലാറ്റ്‌ഫോമുകൾക്കെതിരേയാണ് സമരം. അയ്യായിരത്തിലധികമുള്ള ടാക്‌സി ഡ്രൈവർമാരാണ് സമരത്തിലുള്ളത്.

കമ്പനി കമ്മീഷൻ പിടിക്കുന്ന തുക, ഇന്ധനവിലയിലെ വർധനവിന് ആനുപാതികമായി നിരക്കിൽ വർധനവ് ഇല്ലാത്തത്, ബൈക്ക് ടാക്‌സിയുടെ നിരോധനം, തൊഴിൽ സുരക്ഷ ഉറപ്പുവരുത്തണം, മുൻകൂട്ടി നോട്ടീസ് നൽകാതെ ഡ്രൈവർമാരെ ബ്ലോക്ക് ചെയ്യുന്ന സ്ഥിതി ഒഴിവാക്കണം, ഡ്രൈവർമാരെ ബ്ലോക്ക് ചെയ്യുന്ന സ്ഥിതി ഒഴിവാക്കണം, ഇന്ധനവില വർധനവിനിടയിലും ടാക്സിനിരക്ക് കുറക്കൽ, ഏകീകൃതനിരക്ക് തുടങ്ങിയ ആവശ്യങ്ങളാണ് ടാക്‌സി ഡ്രൈവർമാർ മുന്നോട്ടുവെക്കുന്നത്.

അനിശ്ചിതകാല സമരം ഓൺലൈൻ ടാക്‌സികളെ ആശ്രയിക്കുന്നവരെ പ്രതിസന്ധിയാലാക്കിയിരിക്കുകയാണ്. തങ്ങളുടെ ആവശ്യങ്ങൾ അംഗീകരിച്ച് രേഖാമൂലം ഉറപ്പുനൽകണമെന്നാണ് ഡ്രൈവർമാരുടെ ആവശ്യം.

Content Highlights: Over 5,000 drivers participating in the indefinite strike., Protesting against high commission rates and lack of fare hikes., Demanding a ban on bike taxis and protection against arbitrary account blocking., Calling for a unified fare structure and job security., Significant disruption to passengers relying on online taxi platforms.