കൊച്ചി മെട്രോയ്ക്ക് ദേശീയ പുരസ്കാരം

കൊച്ചി: മൾട്ടി-മോഡൽ ഇന്റഗ്രേഷനിലും സ്മാർട്ട് മൊബിലിറ്റിയിലും കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിന് (കെ.എം.ആർ.എൽ.) ദേശീയ പുരസ്കാരം. മികച്ച മൾട്ടി-മോഡൽ ഇന്റഗ്രേഷനുള്ള പുരസ്കാരവും, നവീകരണത്തിലും സ്മാർട്ട് മൊബിലിറ്റി സൊല്യൂഷനുകളിലുമുള്ള പ്രശംസാപത്രവുമാണ് കൊച്ചി മെട്രോയ്ക്ക് ലഭിച്ചത്.
ഒഡിഷയിലെ ഭുവനേശ്വറിൽ നടന്ന 19-ാമത് 'അർബൻ മൊബിലിറ്റി ഇന്ത്യ' കോൺഫറൻസ് സമാപനച്ചടങ്ങിൽ കേന്ദ്രമന്ത്രി മനോഹർലാൽ ഖട്ടാറിൽനിന്ന് അവാർഡുകൾ കെ.എം.ആർ.എൽ. ഡയറക്ടർമാരായ ഡോ. എം.പി. രാംനവാസ്, സഞ്ജയ് കുമാർ, രവീന്ദ്രകുമാർ പഠക് എന്നിവർ ചേർന്ന് സ്വീകരിച്ചു. കെ.എം.ആർ.എൽ. അഡീഷണൽ ജനറൽ മാനേജർ (അർബൻ ട്രാൻസ്പോർട്ട്) ടി.ജി ഗോകുൽ, ജോയിന്റ് ജനറൽ മാനേജർ (സിസ്റ്റംസ്) രശ്മി രഞ്ജൻ സാഹു എന്നിവർ പങ്കെടുത്തു.
Content Highlights: Kochi Metro Rail Limited (KMRL) won the national award for best multi-modal integration., Received a citation for innovation and smart mobility solutions., Awards presented at the 19th Urban Mobility India Conference in Bhubaneswar., Union Minister Manohar Lal Khattar presented the awards to KMRL directors.