കെ.എം.ബഷീര്‍ സ്മാരക അവാര്‍ഡ് അഞ്ജന ശശിക്ക്; പി.ആര്യക്ക് പ്രത്യേക പുരസ്‌കാരം

തിരുവനന്തപുരം: സംസ്ഥാന ശിശുക്ഷേമ സമിതിയുടെ പ്രഥമ കെ.എം ബഷീര്‍ സ്മാരക നവമാധ്യമ പുരസ്‌കാരം മാതൃഭൂമി പീരിയോഡിക്കല്‍സിലെ സബ് എഡിറ്റര്‍ അഞ്ജന ശശിക്ക്. 2022- ഓഗസ്റ്റില്‍ mathrubhumi.com പ്രസിദ്ധീകരിച്ച വിഷാദം, പ്രണയ നൈരാശ്യം, പഠന പരാജയം, ഡിജിറ്റല്‍ ആസക്തി തുടങ്ങി കുട്ടികളെ മരണത്തിലേക്ക് നയിക്കുന്ന കാരണങ്ങളും പ്രതിവിധിയും കാണുന്ന മൂന്ന് ഭാഗങ്ങളുള്ള അന്വേഷണ പരമ്പരയ്ക്കാണ് അവാര്‍ഡ്.
കുട്ടികളെ സംബന്ധിച്ച മികച്ച ടെലിവിഷന്‍ പരിപാടിയ്ക്കുള്ള ശിശുക്ഷേമ സമിതിയുടെ പ്രത്യേക പുരസ്‌കാരം മാതൃഭൂമി ന്യൂസ് സീനിയര്‍ സബ് എഡിറ്റര്‍ പി.ആര്യക്ക് ലഭിച്ചു. ആര്യ നിര്‍മിച്ച് മാതൃഭൂമി ന്യൂസ് 2022 ഓഗസ്റ്റ്-7ന് പ്രക്ഷേപണംചെയ്ത പാഠം ഒന്ന് ലിംഗ സമത്വം എന്ന പരിപടിയാണ് പുരസ്‌കാരത്തിനര്‍ഹമായത്. ലൈംഗിക വിദ്യാഭ്യാസം കുട്ടികള്‍ക്ക് വേണ്ടതിനെ ചൂണ്ടിക്കാട്ടുന്ന പരിപാടിയായിരുന്നു ഇത്.
ഡിസംബര്‍ 28-ന് നിയമസഭാ സ്പീക്കര്‍ എ.എന്‍.ഷംസീര്‍ പുരസ്‌കാരം വിതരണം ചെയ്യും.
Content Highlights: KM Basheer Memorial Award to anjanasasi Special award to P. Arya-shishu kshema samithi-mathrubhumi