'ലതിക മാപ്പുപറയണം, പോസ്റ്റ് പിൻവലിച്ചതോടെ പങ്ക് വ്യക്തം; അറസ്റ്റ് ചെയ്യാൻ പോലീസ് ധൈര്യംകാട്ടണം'

കോഴിക്കോട്: വിവാദമായ 'കാഫിര്‍' സ്‌ക്രീന്‍ഷോട്ട് പ്രചരിപ്പിച്ച മുൻ എം.എൽ.എയും സി.പി.എം. സംസ്ഥാനസമിതി അംഗവുമായ കെ.കെ. ലതികയെ അറസ്റ്റ് ചെയ്യണമെന്ന് കോൺഗ്രസ്. ലതിക പൊതുസമൂഹത്തോട് മാപ്പ് പറയണം. പോസ്റ്റ് പിൻവലിച്ചതോടെ അവരുടെ പങ്ക് കൂടുതൽ വ്യക്തമായെന്നും കോഴിക്കോട് ഡി.സി.സി പ്രസിഡന്റ് കെ. പ്രവീൺ കുമാർ പറഞ്ഞു.
ലതികയെ അറസ്റ്റ് ചെയ്യാനുള്ള ധൈര്യം പോലീസ് കാണിക്കണം. നടപടി ഇനിയും വൈകിയാൽ യു.ഡി.എഫ് ശക്തമായ പ്രക്ഷോഭം നടത്തുമെന്നും പ്രവീൺ കുമാർ വ്യക്തമാക്കി.
നേരത്തെ കെ.കെ. ലതികയിൽനിന്ന് മൊഴിയെടുക്കുകയും അവരുടെ ഫോൺ സൈബർസെൽ പരിശോധിക്കുകയും ചെയ്തിരുന്നു. ലതിക വിവാദസന്ദേശത്തിന്റെ സ്‌ക്രീൻഷോട്ട് പോസ്റ്റുചെയ്തു എന്ന മൊഴിയെത്തുടർന്നായിരുന്നു ഇത്. ഞായറാഴ്ചയാണ് പോസ്റ്റ് കെ.കെ. ലതിക നീക്കംചെയ്തത്.
Content Highlights: KK Latika should apologize says congress