വ്യാഴാഴ്ചവരെ ഒറ്റപ്പെട്ട കനത്ത മഴ; കേരളത്തിൽ 26-ന് കാലവർഷം എത്തും

#ന്യൂസ് ഡെസ്ക്
മഴ | പ്രതീകാത്മകചിത്രം | ഫോട്ടോ: വിഷ്ണുപ്രസാദ്, മാതൃഭൂമി
മഴ | പ്രതീകാത്മകചിത്രം | ഫോട്ടോ: വിഷ്ണുപ്രസാദ്, മാതൃഭൂമി

തിരുവനന്തപുരം: കേരളത്തിൽ വ്യാഴാഴ്ചവരെ ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പ്. മഞ്ഞ മുന്നറിയിപ്പ്: തിങ്കളാഴ്ച-പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട്. ചൊവ്വാഴ്ച-പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്.

വ്യാഴാഴ്ചവരെ കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മോശം കാലാവസ്ഥയ്ക്കും മണിക്കൂറിൽ 40 മുതൽ 60 കിലോമീറ്റർവരെ വേഗത്തിൽ കാറ്റിനും സാധ്യതയുണ്ട്. മീൻപിടിത്തം ഒഴിവാക്കണം. കേരളത്തിൽ 26-ന് കാലവർഷം എത്തുമെന്നാണ് കണക്കുകൂട്ടൽ.

Content Highlights: Isolated heavy rainfall expected across Kerala until Thursday. Yellow alert issued for multiple districts including Pathanamthitta and Idukki. Monsoon is projected to arrive in Kerala on May 26. Advisory issued for fishermen due to high-speed winds off the Kerala-Karnataka-Lakshadweep coasts.