സംസ്ഥാനത്ത് രണ്ടുദിവസം ഒറ്റപ്പെട്ടയിടങ്ങളിൽ കനത്ത മഴ; ഇന്ന് പത്തും നാളെ ഏഴും ജില്ലകളിൽ മഞ്ഞ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇടിമിന്നലോടുകൂടിയ കനത്ത മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. തിങ്കളാഴ്ച പത്ത് ജില്ലകളിൽ മഞ്ഞ അലർട്ട് പുറപ്പെടുവിച്ചു. കാസർകോട്, കണ്ണൂർ, വയനാട്,കോഴിക്കോട്, മലപ്പുറം, ഇടുക്കി, കോട്ടയം, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം ജില്ലകളിലാണ് ഓറഞ്ച് അലർട്ട്.
നാളെ (ചൊവ്വ) ഏഴ് ജില്ലകളിലും മഞ്ഞ അലർട്ടുണ്ട്. വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശ്ശൂർ, എറണാകുളം, ഇടുക്കി ജില്ലകളിലാണ് നാളെ മഞ്ഞ അലർട്ട്.