റെക്കോഡ് വില്പനയിൽ വിഷു ബമ്പർ ഭാഗ്യക്കുറി; 12 കോടിയുടെ ഭാഗ്യവാനെ ശനിയാഴ്ച അറിയാം

തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറിയുടെ വിഷുബമ്പർ ഭാഗ്യക്കുറി ടിക്കറ്റുകൾക്ക് വില്പനയിൽ റെക്കോഡ്. 44 ലക്ഷത്തിലേറെ (44,61,670) ടിക്കറ്റുകളാണ് 23-ന് നറുക്കെടുപ്പ് നടക്കാനിരിക്കെ വിറ്റുതീർന്നത്. പാലക്കാട് ജില്ലയിലാണ് ഏറ്റവും കൂടുതൽ വില്പന-11,55,210 എണ്ണം. ആകെ 45 ലക്ഷം ടിക്കറ്റുകളാണ് അച്ചടിച്ചത്. നറുക്കെടുപ്പ് ശനിയാഴ്ച രണ്ടിന് തിരുവനന്തപുരം ഗോർഖി ഭവനിൽ നടക്കും.
പന്ത്രണ്ട് കോടി രൂപയാണ് ഒന്നാം സമ്മാനം. രണ്ടാംസമ്മാനം ഒരു കോടി രൂപ വീതം ആറ് പരമ്പരകൾക്ക് ലഭിക്കും. ഒന്നാം സമ്മാനം നേടുന്ന അതേ അക്കം വരുന്ന മറ്റ് അഞ്ച് പരമ്പരകൾക്ക് ഒരു ലക്ഷം രൂപയുടെ സമാശ്വാസ സമ്മാനം ലഭിക്കും.
Content Highlights: Over 44.6 lakh Vishu Bumper tickets sold out of 45 lakh printed., Palakkad district leads in ticket sales with over 11.5 lakh units., The grand draw is scheduled for Saturday at 2 PM in Gorky Bhavan, Thiruvananthapuram., The first prize is a massive ₹12 Crore., Six series will receive a second prize of ₹1 Crore each.