മാതൃഭൂമി ഡോട്ട് കോം അഖില കേരള വടംവലി മത്സരം ഇന്ന്

കൊച്ചി: മാതൃഭൂമി ഡോട്ട് കോം 'മേനേ പ്യാര്‍ കിയാ' സിനിമാ ടീമുമായി ചേര്‍ന്ന് സംഘടിപ്പിക്കുന്ന അഖില കേരളാ വടംവലി മല്‍സരം ഇന്ന് കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു ഇന്റര്‍നാഷണല്‍ സ്റ്റേഡിയം ഗ്രൗണ്ടില്‍ നടക്കുന്നു. വൈകീട്ട് ആറരയ്ക്ക് ആരംഭിക്കുന്ന മല്‍സരത്തിന്റെ സമ്മാനദാന ചടങ്ങില്‍ മേനേ പ്യാര്‍ കിയായിലെ താരങ്ങള്‍ പങ്കെടുക്കുന്നതാണ്. കാണികള്‍ക്ക് പ്രവേശനം സൗജന്യമാണ്.
കേരളത്തിലെ പ്രമുഖരായ 20 ടീമുകളാണ് വടംവലി മല്‍സരത്തില്‍ മാറ്റുരയ്ക്കുന്നത്. ഒന്നാം സ്ഥാനം നേടുന്ന ടീമിന് 30,000 രൂപയാണ് സമ്മാനമായി ലഭിക്കുക. രണ്ടും മൂന്നും നാലും സ്ഥാനങ്ങള്‍ നേടുന്ന ടീമുകള്‍ക്ക് യഥാക്രമം 20,000 രൂപയും 15,000 രൂപ 10,000 രൂപയും സമ്മാനമായി ലഭിക്കുന്നതാണ്. ക്വാര്‍ട്ടര്‍ ഫൈനലില്‍ എത്തുന്ന നാല് ടീമുകള്‍ക്ക് 5,000 രൂപ വീതം ലഭിക്കും.
എറണാകുളം ജില്ലാ ടഗ് ഓഫ് വാര്‍ അസോസിയേഷനാണ് മല്‍സരം നിയന്ത്രിക്കുന്നത്. ജോസ് ആലുക്കാസ് ടൈറ്റില്‍ സ്പോണ്‍സറായ അഖില കേരള വടംവലി മല്‍സരത്തിന്റെ അസോസിയേറ്റ് സ്പോണ്‍സര്‍മാര്‍ മുത്തൂറ്റ് മിനിയും കെഎസ്എഫ്ഇയും ആണ്.
Content Highlights: Watch Kerala`s top 20 teams compete in the `Maine Pyaar Kiya` Tug-of-War Championship at Kochi